അക്ഷരങ്ങളുടെയും റബ്ബറിന്റെയും കായലുകളുടെയും ഇതിഹാസങ്ങളുടെയും നാട് ചുമര്‍ചിത്രനഗരിയാവാന്‍ ഒരുങ്ങുകയാണ്. കോട്ടയം ഇനി ഇന്ത്യന്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ ആദ്യ ചുമര്‍ചിത്ര നഗരം എന്ന പേരു നേടി തലയുയര്‍ത്തി നില്‍ക്കും. മേയ് 13 മുതല്‍ 25 വരെ നടക്കുന്ന ചുമര്‍ചിത്രകലാ ക്യാമ്പിലൂടെ മനോഹരമായ ചിത്രനഗരമായി കോട്ടയത്തെ മാറ്റാനാണ് പദ്ധതി. ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മുന്നൂറ്റമ്പതോളം ചിത്രകാരന്മാര്‍ ചേര്‍ന്നാണ് കോട്ടയത്തെ ചുമര്‍ച്ചിത്ര നഗരമാക്കുന്നത്. നഗരത്തിലെ 20 ഇടങ്ങളിലെ വലിയ മതിലുകളിലായിരിക്കും ചിത്രങ്ങള്‍ വരയ്ക്കുക. ഇതിനുള്ള ക്യാമ്പിന്റെ ഉത്ഘാടനം മെയ് 13ന് [...]
The post കോട്ടയം ചുമര്‍ചിത്രനഗരിയാവുന്നു appeared first on DC Books.