മലയാളത്തില്‍ വിപ്ലവം സൃഷ്ടിച്ച 22കാരി കോട്ടയത്തെ പെണ്‍കൊച്ച് തമിഴും തെലുങ്കും പേശാനൊരുങ്ങുകയാണ്. റീമാ കല്ലിങ്കലിന്റെ ഉജ്ജ്വല നായികാവേഷത്തിനു പകരക്കാരിയാവുന്നത് മലയാളിക്ക് സുപരിചിതയായ നിത്യാമേനോനാണ്. 22 ഫീമെയ്ല്‍ കോട്ടയം തമിഴിലും തെലുങ്കിലും സംവിധാനം ചെയ്യുന്നത് മുന്‍ തെന്നിന്ത്യന്‍ താരം ശ്രീപ്രിയയാണ്. ശ്രീപ്രിയയുടെ ഭര്‍ത്താവ് രാജ്കുമാര്‍ സേതുപതിയാണ് ചിത്രം രണ്ടുഭാഷകളിലും നിര്‍മ്മിക്കുന്നത്. നേരത്തെ രണ്ട് തമിഴ് ചിത്രങ്ങളും രണ്ട് കന്നട ചിത്രങ്ങളും സംവിധാനം ചെയ്ത ശ്രീപ്രിയ വിടുതലൈ അടക്കം ശ്രദ്ധേയങ്ങളായ അഞ്ച് സീരിയലുകളും ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര സംവിധായിക എന്ന നിലയിലും [...]
The post നിത്യാമേനോന്‍ 22 ഫീമെയ്ല്‍ തമിഴും തെലുങ്കുമാകും appeared first on DC Books.