വെള്ളായിയപ്പന്‍ വെയിലത്ത് അലഞ്ഞുനടന്ന് കടല്‍പ്പുറത്തെത്തി: ആദ്യമായി കടല്‍ കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞു കുതിരുന്നു. കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെളളായിയപ്പന്‍ പൊതിയഴിച്ചു. വെള്ളായിയപ്പന്‍ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകള്‍ത്തട്ടുകളിലെവിടെനിന്നോ ബലിക്കാക്കകള്‍ അന്നം കൊത്താന്‍ ഇറങ്ങിവന്നു. ഒ.വി വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ഭാര്യ കൊടുത്തുവിട്ട പൊതിച്ചോറ് സ്വന്തം മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്ത് വിതറിക്കൊണ്ട് നിസഹായനാകുന്ന മനുഷ്യന്റെ അവസ്ഥയാണ് കടല്‍ത്തീരത്തില്‍ ഒ.വി വിജയന്‍ വരച്ചിടുന്നത്. ആധുനിക മലയാള എഴുത്തുകാരില്‍ പ്രമുഖനായ ഒ.വി വിജയന്റെ ഇത്തരത്തിലുള്ള ശ്രദ്ധേയ കഥകളുടെ [...]
The post പാഥേയം ബലിച്ചോറായി കടല്‍ത്തീരത്ത് appeared first on DC Books.