കോഴിക്കോട് പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഓരാള്‍ മരിച്ചു. സൗത്ത് കൊടുവള്ളിയില്‍ വളവില്‍ വച്ച് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി സൈക്കിളില്‍ ഇടിച്ച് പത്രവിതരണക്കാരനായ ഫിറോസാണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ടാങ്കര്‍ ലോറിയുടെ അമിത വേഗതയാണ് അപകടകാരണമെന്ന് കരുതുന്നു. ടാങ്കറില്‍ നിന്ന് പാചകവാതകം ചോരുന്നുണ്ടെന്ന് സംശയമുണ്ട്. ഇതെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തേയ്ക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന പാചകവാതക [...]
The post കോഴിക്കോട് പാചകവാതക ടാങ്കര്‍ മറിഞ്ഞു appeared first on DC Books.