Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനം

$
0
0

ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായി 1944 ഓഗസ്റ്റ് 20-ന് മുംബൈയിലായിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. നാല്‍പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായിരുന്നു രാജീവ് ഗാന്ധിയുടെ വിദ്യാഭ്യാസം. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയന്‍ വംശജയായ അന്റോണിയ അല്‍ബിനാ മൈനോ എന്ന പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. ഏറെ വൈകാതെ അദ്ദേഹം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വൈമാനികനായി ജോലിയില്‍ പ്രവേശിച്ചു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യത്തില്‍ രാജീവ് തീരെ തല്‍പ്പരനായിരുന്നില്ല. എന്നാല്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ രാജീവിനെ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491-ല്‍ 404 സീറ്റുകള്‍ കരസ്ഥമാക്കിയാണ് അത്തവണ കോണ്‍ഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒട്ടനവധി നവീന പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങള്‍ നടപ്പിലാക്കി. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു. അയല്‍രാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്.

1991-ലെ പൊതുതെരഞ്ഞെടുപ്പു വരെ രാജീവ് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടര്‍ന്നു. 1991-ലെ പൊതുതെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ വധിക്കപ്പെട്ടു. മരണാനന്തരം 1991-ല്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.


ഉദ്ധരണികള്‍

$
0
0

” മറ്റുള്ള ഭാഷകള്‍

കേവലം ധാത്രിമാര്‍

മര്‍ത്ത്യന്നു പെറ്റമ്മ

തന്‍ ഭാഷതാന്‍ “

വള്ളത്തോള്‍ നാരായണമേനോന്‍

‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’; ഉണ്ണി ആര്‍ കഥകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി

$
0
0

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പതിപ്പ് വണ്‍ ഹെല്‍ ഓഫ് എ ലവര്‍ പുറത്തിറങ്ങി. ലീല, ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി പത്തൊന്‍പത് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.  വെസ്റ്റ്‌ലാന്റ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ജെ.ദേവികയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ഉണ്ണി ആറിന്റെ രചനകള്‍ പൂര്‍വ്വമാതൃകകളില്ലാത്തവയാണ്. എഴുത്തിലും ഭാഷയിലും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്ന ഉണ്ണി ആറിന്റെ കഥകള്‍ സാമൂഹ്യവിമര്‍ശനം കൂടി ഉള്‍ച്ചേര്‍ന്നതാണ്. തന്റെ അമ്മയ്ക്കും ഭാര്യക്കും മകള്‍ക്കുമായാണ് ഉണ്ണി ആര്‍ ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ‘എഴുത്തിന്റെ പേരില്‍ എഴുത്തുകാര്‍ കൊല്ലപ്പെടുന്ന ഈ കാലത്ത് എന്റെ എഴുത്തുകള്‍ക്കൊപ്പം ഈ മൂന്നു പേരും നിന്നതിന്…”.ഉണ്ണി ആര്‍ കുറിക്കുന്നു.

സംവാദവേദിയില്‍ രാകേഷ് ശര്‍മ്മയും വികാസ് ദിലവരിയും എത്തുന്നു

$
0
0

വ്യത്യസ്തമായ ആശയങ്ങളുടെ തുറന്ന സംവാദവേദിയാകാന്‍ ഒരുങ്ങുകയാണ് SPACES: Design, Culture & Politics ഫെസ്റ്റിവല്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ മേള 2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇടംപിടിക്കുന്നു. മൂന്ന് വേദികളിലായി നാല് ദിവസം നടക്കുന്ന സംവാദങ്ങളില്‍ നിരവധി പ്രഗത്ഭരും അണിചേരുന്നു.

Conservation Practice: A Bombay case study എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ പ്രശസ്ത ആര്‍ക്കിടെക്ട് വികാസ് ദിലവരിയുമായി അഭിമുഖസംഭാഷണം നടത്തുന്നത് ഡോ. മീന ടി.പിള്ളയാണ്. Man’s reach exceeds his grasp habitation on outer space  എന്ന വിഷയത്തില്‍ ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയന്‍ രാകേഷ് ശര്‍മ്മയുമായി വി.ബാലഗംഗാധരന്‍ നായരായിരിക്കും സംവാദത്തില്‍ ഏര്‍പ്പെടുന്നത്.

സ്വന്തം മുറി: ഗാര്‍ഹികവും സാമൂഹികവുമായ ഇടത്തിനുള്ള അവകാശം എന്ന ചര്‍ച്ചയില്‍ ബിന്ദു അമ്മിണി, ദീദി ദാമോദരന്‍, ജെ.ദേവിക, രേഖാ രാജ്, സി.എസ്. ചന്ദ്രിക എന്നിവര്‍ പങ്കെടുക്കുന്നു. കൂടാതെ ദൃശ്യമാധ്യമങ്ങളിലെ വ്യവഹാര ഇടങ്ങള്‍ എന്ന സംവാദത്തില്‍ ജോണ്‍ ബ്രിട്ടാസ്, എം.ജി.രാധാകൃഷ്ണന്‍, വേണു ബാലകൃഷ്ണന്‍, ജോണ്‍ മുണ്ടക്കയം എന്നിവരും പങ്കുചേരുന്നു.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്.  പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ പുസ്തക ഇന്‍സ്റ്റലേഷന്‍, ശില്പകലാശാലകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും. സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍; മണാലിയിലേക്ക് തിരിച്ചെന്ന് മുഖ്യമന്ത്രി

$
0
0

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഷൂട്ടിങ്ങിനായെത്തിയ നടി മഞ്ജുവാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന സംഘം സുരക്ഷിതര്‍. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ഇവരുള്‍പ്പെടുന്ന മുപ്പതംഗസംഘം ഒറ്റപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനായി എത്തിയവരും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെയും രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജുവാര്യരും സംഘവും ഹിമാചലിലെ മണാലിയില്‍ നിന്നും 100 കലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്തെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി അവര്‍ ഹിമാചലില്‍ ഉണ്ട്. സാറ്റലൈറ്റ് ഫോണ്‍ വഴി ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മഞ്ജു സഹോദരന്‍ മധു വാര്യരെ വിളിച്ച് ദുരിതാവസ്ഥ വെളിപ്പെടുത്തിയത്. ഷൂട്ടിങ് സംഘവും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതായും ഭക്ഷണം രണ്ടു ദിവസത്തേക്കു മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അറിയിച്ചിരുന്നു. ഇക്കാര്യം മധുവാര്യര്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരനെ ഉടന്‍ തന്നെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പെട്ടെന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. പ്രധാന റോഡുകളെല്ലാം തകര്‍ന്നു. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങളെല്ലാം താറുമാറായ അവസ്ഥയിലാണ്. സംസ്ഥാനത്ത് ഇതുവരെ 25-ഓളം പേര്‍ മഴക്കെടുതിയില്‍ മരിച്ചു. അഞ്ഞൂറോളം പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹോദരന്‍ അയ്യപ്പന്റെ ജന്മവാര്‍ഷികദിനം

$
0
0

കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ശ്രദ്ധേയനാണ് സഹോദരന്‍ അയ്യപ്പന്‍. ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 1889 ഓഗസ്റ്റ് 22ന് എറണാകുളം ജില്ലയിലെ ചെറായിയിലായിരുന്നു ജനനം. ഓജസ്സു നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വര്‍ഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ച ഒരു നവോത്ഥാനനായകന്‍ കൂടിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദര്‍ശനത്തെ, ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു സഹോദരന്‍ അയ്യപ്പന്‍.

ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേര്‍ത്ത് മിശ്രഭോജനം നടത്തി. 1917 മെയ് 29നായിരുന്നു ആ ചരിത്രസംഭവം. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ, സന്ധിയില്ലാ സമരം ചെയ്ത അദ്ദേഹം, ശ്രീ നാരായണഗുരുവിന്റെ ആശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കാണിച്ചു. ശ്രീ നാരായണഗുരുവിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ എന്ന പ്രശസ്തമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്, എന്ന് അദ്ദേഹം ഭേദഗതി വരുത്തി.

1928-ല്‍ കൊച്ചി നിയമസഭയുടെ രണ്ടാം തിരഞ്ഞെടുപ്പില്‍ തെക്കേ ഈഴവ മണ്ഡലത്തില്‍ നിന്നും ജയിച്ച് അയ്യപ്പന്‍ നിയമസഭയിലെത്തി. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് പൂര്‍ണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അദ്ദേഹം ആരാധിച്ചിരുന്നു.

1917-ലാണ് സഹോദരന്‍ അയ്യപ്പന്‍ സഹോദര സംഘം സ്ഥാപിച്ചത്. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദര പ്രസ്ഥാനം’ വഴി അയ്യപ്പന്‍ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരന്‍ അയ്യപ്പന്‍ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. 1968 മാര്‍ച്ച് ആറിന് സഹോദരന്‍
അയ്യപ്പന്‍ അന്തരിച്ചു.

ഉദ്ധരണികള്‍

$
0
0

ഇല്ല ദാരിദ്ര്യാര്‍ത്തിയോളം

വലുതായിട്ടൊരാര്‍ത്തിയും

രാമപുരത്തു വാര്യര്‍

ഫോബ്‌സ് പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി; ഇന്ത്യയില്‍ നിന്നുള്ള ഏകവനിത

$
0
0

അബുദാബി: ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച വനിതാ വ്യവസായികളുടെ പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യാക്കാരിയാണ്. 2010-ലാണ് ടേബ്ലെസ് എന്ന സംരംഭവുമായി ഷഫീന ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. ഹോസ്പിറ്റാലിറ്റി രംഗത്ത് വിജയഗാഥകള്‍ പടുത്തുയര്‍ത്തിയ ഫെഫീനയുടെ നേതൃത്വത്തിലുള്ള സംരംഭത്തിന് ഇന്ത്യയിലും യു.എ.ഇയിലുമായി മുപ്പതിലധികം എഫ് ആന്റ് ബി സ്‌റ്റോറുകളുണ്ട്.

വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. ആഡംബര ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭമായ ദി മോഡിസ്റ്റിന്റെ സ്ഥാപക ഗിസ്‌ലാന്‍ ഗ്യുനെസ്, ഡിസൈനര്‍ റീം അക്ര, ഹുദ കട്ടന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു വനിതകള്‍.


മലയാളി ചരിത്രകാരന് ഡച്ച് സര്‍ക്കാരിന്റെ രണ്ട് കോടി രൂപയുടെ ഫെല്ലോഷിപ്പ്

$
0
0

ദില്ലി: നെതര്‍ലാന്റ് ലെയ്ഡന്‍ സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകനും എഴുത്തുകാരനുമായ ഡോ.മഹ്മൂദ് കൂരിയയ്ക്ക് ഡച്ച് സര്‍ക്കാരിന്റെ രണ്ടു കോടി രൂപയുടെ ഗവേഷണ ഫെല്ലോഷിപ്പ്. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, മൊസാംബിക്, കോമറോസ് എന്നീ രാജ്യങ്ങളിലെ മുസ്‌ലിം മരുമക്കത്തായ സമ്പ്രദായവും അതുവഴി സമുദായത്തിലെ സ്ത്രീകള്‍ കൈവരിക്കുന്ന ലിംഗസമത്വവും പഠിക്കുന്നതിനു വേണ്ടിയാണ് ഡച്ച് സര്‍ക്കാരിനു കീഴിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഫെല്ലോഷിപ്പ് സമ്മാനിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ഈ വിഷയത്തില്‍ പ്രാഥമിക പഠനത്തിനു യു.എസിലെ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലില്‍നിന്നും 30 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിരുന്നു.Netherlands Organisation For Scientific Research എല്ലാ വര്‍ഷവും നല്‍കുന്ന ഈ ഗ്രാന്റ് ഇതുവരെ 25 യുവഗവേഷകര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മലപ്പുറം പനങ്ങാങ്ങര പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്തീന്‍ മുസല്യാരുടെയും മാമ്പ്രത്തൊടി മൈമുനയുടെയും മകനായ മഹ്മൂദ് ഗവേഷണ ഗ്രന്ഥങ്ങളും രാജ്യാന്തര ജേര്‍ണലുകളില്‍ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസ്, ഇസ്‌ലാമിക നിയമങ്ങളുടെ ചരിത്രം, ഇസ്‌ലാമിക ധൈഷണിക ചരിത്രം എന്നിവ കൂരിയയുടെ പ്രധാന ഗവേഷണമേഖലകളാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Malabar in the Indian Ocean World: Cosmopolitanism in a Maritime Historical Region എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് മഹ്മൂദ് കൂരിയ.

സാംസ്‌കാരികരംഗത്ത് മികച്ച പ്രതികരണം നേടി ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം

$
0
0

ശ്രീനാരായണഗുരുവിന്റെ 63 കൃതികള്‍ മൂന്ന് വാല്യങ്ങളായി 3000 പേജുകളില്‍ ആദ്യമായി സമ്പൂര്‍ണ്ണവ്യാഖ്യാനം മലയാളത്തില്‍ ഇറങ്ങുകയാണ്. ഗുരുവിന്റെ ദാര്‍ശനികകൃതികള്‍, സാരോപദേശകൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമ എന്നിവ അടങ്ങിയതാണ് ഈ ഗ്രന്ഥസമുച്ചയം. ഇതിനകം സാംസ്‌കാരികരംഗത്ത് മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ് ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം.

കാളിദാസനും ശ്രീശങ്കരനും കഴിഞ്ഞാല്‍ ലോകഭാഷയുടെ ഏറ്റവും വലിയ ഉറവിടമാണ് മലയാളത്തിന്റെ മഹാവിസ്മയമായ ശ്രീനാരായണഗുരു. വിശ്വദാര്‍ശനികനായ ഗുരുവിനെ സുഗ്രഹമായി അറിയാന്‍ സഹായിക്കുന്ന വ്യാഖ്യാനമാണ് മുനി നാരായണപ്രസാദ് നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് പ്രശസ്തകവി വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. ആത്മീയവും മാനവികവുമായ അവബോധം സൃഷ്ടിക്കുന്നവയാണ് ശ്രീനാരായണഗുരുകൃതികള്‍. മനുഷ്യവിമോചനത്തിനുവേണ്ടിയുള്ള നവാദൈ്വതത്തിന്റെ വക്താവാണ് ശ്രീനാരായണഗുരു എന്ന് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

നാരായണഗുരുദേവന്‍ ഒരു വിപ്ലവകാരി എന്ന നിലയില്‍ നോക്കിക്കാണുന്നു നടന്‍ മുകേഷ്. ലോകം കണ്ട വിപ്ലവകാരികളില്‍ ഏറ്റവും വലിയ വിപ്ലവകാരിയാണ് ശ്രീനാരായണ ഗുരു. അദ്ദേഹമാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ആശയം കൊണ്ടുവന്നത്. ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുവരുകയാണ്. ഈ കൃതി എല്ലാവരിലുമെത്തിക്കഴിഞ്ഞാല്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

ഗുരുദേവസ്മരണതന്നെ ആത്മീയതുല്യമാണെന്ന് ടി വി അവതാരകനായ ജി.എസ്. പ്രദീപ് അഭിപ്രായപ്പെട്ടു. ഗുരുദേവചിന്തയാകട്ടെ ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും വലിയ ആത്മീയ ആയുധമാണെന്നും വരുംകാലത്തിലെ ചിന്തകള്‍, ചോദനകള്‍, ചോദ്യങ്ങള്‍ എന്നിവയ്ക്ക് നിങ്ങള്‍ക്ക് കണ്ടെണ്ടത്താന്‍ കഴിയുന്ന ഉത്തരങ്ങളെല്ലാം ഈ സമ്പൂര്‍ണ്ണ സമാഹാരത്തിലുണ്ടണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ യുവത്വം നാരായണഗുരുവിനെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരായാലും അവരുടെ ജീവിതത്തിന് രൂപവും ഭാവവുംനല്‍കും നാരായണഗുരുകൃതികളുടെ വായന എന്നാണ് പ്രഭാഷകനും ആത്മീയചിന്തകനുമായ സന്ദീപാനന്ദഗിരി അഭിപ്രായപ്പെടുന്നത്.

നമുക്കോരോരുത്തര്‍ക്കും നമ്മളെത്തന്നെയറിഞ്ഞ് നമ്മളായി ജീവിക്കുന്നതിന് ഉപകരിക്കുന്ന ജീവിതദര്‍ശനമാണ് നാരായണഗുരുവിന്റെ ഓരോ കൃതികളും വെളിപ്പെടുത്തുന്നത് എന്ന് ശ്രീനാരായണഗുരു കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം നിര്‍വഹിച്ച മുനി നാരായണപ്രസാദ് രേഖപ്പെടുത്തുന്നു.

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ അധ്യക്ഷനാണ് മുനി നാരായണപ്രസാദ്. നടരാജഗുരുവും ഗുരു നിത്യചൈതന്യ യതിയുമായിരുന്നു മുന്‍ അധ്യക്ഷന്മാര്‍. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത് പൊതുമരാമത്തുവകുപ്പില്‍ ഓവര്‍സിയറായി ജോലി നോക്കവേയാണ് മുനി നാരായണപ്രസാദ് അതു രാജിവച്ച് നാരായണഗുരുകുലത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായത്. 1971-ല്‍ നടരാജഗുരുവാണ് അദ്ദേഹത്തിന് ബ്രഹ്മചാരിദീക്ഷ നല്‍കിയത്. 1984-ല്‍ ഗുരു നിത്യചൈതന്യയതി മുനി നാരായണപ്രസാദിന് സന്ന്യാസദീക്ഷ നല്‍കി. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും അദ്ദേഹം ഇംഗ്ലിഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് സ്വതന്ത്രകൃതികളും പതിനേഴ് ഇംഗ്ലിഷ് കൃതികളും മുനി നാരായണപ്രസാദ് രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികള്‍ക്കും അദ്ദേഹം ലളിതവും വിശദവുമായ വ്യാഖ്യാനങ്ങള്‍ രചിച്ചു.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ മഹത് ഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള  63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

മൂന്നു വാല്യങ്ങളിലായി 3000 പേജുകളിലായി തയ്യാറാക്കിയിരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

3500 രൂപ മുഖവിലയുള്ള ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപയ്ക്ക് ലഭിക്കുന്നു.ഒപ്പം 1000 ഡിസി റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു. രണ്ടു തവണ (1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500 ഡിസി റിവാര്‍ഡ് പോയിന്റ്‌സ് ലഭിക്കുന്നു.) മൂന്നു തവണ (1000+600+600)=2200 രൂപ (90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു.)

ബുക്കിങ്ങിനായി വിളിക്കുക

9946109101, 9947055000, 9946108781

വാട്‌സ് ആപ് നമ്പര്‍: 9946109449

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക:https://onlinestore.dcbooks.com/books/sree-narayana-guru-krithikal-sampoornam
http://prepublication.dcbooks.com/product/sreenarayanaguru-krithikal-sampoornam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

സ്‌പേസസ് ഫെസ്റ്റ്; പുതിയ ആശയങ്ങളുടെ മഹോത്സവം

$
0
0

പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇടംപിടിക്കുന്നു. മൂന്ന് വേദികളിലായി നാല് ദിവസം നടക്കുന്ന സംവാദങ്ങളില്‍ നിരവധി പ്രഗത്ഭരും അണിചേരുന്നു.

എന്തുകൊണ്ട് കേരളം പ്രകൃതികോപം നേരിടുന്നു എന്ന വിഷയത്തില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലുമായി ഡോ.ജി.എസ്.വിജയന്‍ നടത്തുന്ന അഭിമുഖസംഭാഷണം ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. കൊച്ചിയുടെ കഥ: ഒരു സാംസ്‌കാരിക സങ്കലനകഥ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ പ്രശസ്ത എഴുത്തുകാരായ എന്‍.എസ് മാധവന്‍, പി.എഫ് മാത്യൂസ്, ബോണി തോമസ്, കെ.ജെ.സോഹന്‍ എന്നിവര്‍ പങ്കെടുക്കുന്നു. Post Colonial Urbanism in India : The Nehruvian Vision of Moderntiy എന്ന വിഷയത്തില്‍ ശശി തരൂര്‍ എം.പി നടത്തുന്ന പ്രഭാഷണമാണ് മറ്റൊന്ന്. Semiotic Representations of Classical Forms of Ntayams എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ മേതില്‍ ദേവിക, മാര്‍ഗി മധു, രാജശ്രീ വാര്യര്‍ എന്നിവരും മേളയില്‍ അതിഥികളായി എത്തുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും. സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

എസ് ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷികദിനം

$
0
0

മലയാള സാഹിത്യത്തിലെ വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എസ്. ഗുപ്തന്‍ നായര്‍. സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, നടന്‍, നാടക ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യാപരിച്ച എസ്. ഗുപ്തന്‍ നായര്‍ കേരള സാഹിത്യ സമിതിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും അധ്യക്ഷനായിരുന്നു.

1919 ഓഗസ്റ്റ് 22ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലായിരുന്നു ജനനം. ശ്രീചിത്ര ഗ്രന്ഥശാല, മാര്‍ഗി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. ‘മലയാളി’, ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 2006 ഫെബ്രുവരി ഏഴിന് അദ്ദേഹം അന്തരിച്ചു.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ലളിതമായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍

ആധുനിക സാഹിത്യം, ക്രാന്തദര്‍ശികള്‍, ഇസങ്ങള്‍ക്കപ്പുറം, കാവ്യസ്വരൂപം, തിരയും ചുഴിയും, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, സമാലോചനയും പുനരാലോചനയും, കേരളവും സംഗീതവും മനസാസ്മരാമി(ആത്മകഥ) എന്നിവയാണ് എസ് ഗുപ്തന്‍ നായരുടെ പ്രധാന കൃതികള്‍.

ഐ.എന്‍.എക്‌സ് മീഡിയ കേസ്: പി.ചിദംബരം അറസ്റ്റില്‍

$
0
0

ദില്ലി: അതീവനാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം അറസ്റ്റില്‍. ബുധനാഴ്ച രാത്രി 9.45ഓടെയാണ് സി.ബി.ഐ അന്വേഷണസംഘം ദില്ലി ജോര്‍ബാഗിലെ വസതിയിലെത്തി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കി വസതിയില്‍ തിരികെയെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കാറില്‍ സി.ബി.ഐ ആസ്ഥാനത്തെത്തിച്ച അദ്ദേഹത്തെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

അറസ്റ്റ് തടയാന്‍ സുപ്രീം കോടതിയില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു രാത്രി 8.15ഓടെ ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയത്. താന്‍ ഒളിച്ചുകളിയല്ല, നീതി തേടുകയാണ് ഇതുവരെ ചെയ്തതെന്ന് പറഞ്ഞ ചിദംബരം എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിങ്‌വിയും കപില്‍ സിബലിനും ഒപ്പമായിരുന്നു ചിദംബരം എത്തിയത്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഇരുവര്‍ക്കുമൊപ്പം ചിദംബരം വീട്ടിലേക്കു മടങ്ങി.

അരമണിക്കൂറിനകം സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീട്ടിലെത്തി. ഗേറ്റ് തുറക്കാതിരുന്നതിനാല്‍ ചില ഉദ്യോഗസ്ഥര്‍ മതില്‍ ചാടിക്കടന്നു. അവര്‍ ഗേറ്റ് തുറന്നതോടെ ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ച് ചിദംബരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസെത്തി നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഉദ്ധരണികള്‍

$
0
0

നല്ല വാക്കുര ചെയ്‌വോന്റെ
നാവുവിട്ടൊരു ദിക്കിലും
വാണിലക്ഷ്മികളൊന്നിച്ച്
വാഴുന്നീലാ ധരിത്രിയില്‍

ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

സുരക്ഷിതരാണ്; പ്രാര്‍ത്ഥനകള്‍ക്കും വലിയ മനസ്സുകള്‍ക്കും നന്ദി: മഞ്ജു വാര്യര്‍

$
0
0

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട ഷൂട്ടിങ് സംഘം സുരക്ഷിതരാണെന്നറിയിച്ച് നടി മഞ്ജു വാര്യര്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

“സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ മുഴുവന്‍ ടീമും ഞാനും സുരക്ഷിതരായി രാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. മണ്ണിടിച്ചിലും മഞ്ഞും മഴയും മൂലം ആറ് ദിവസത്തോളം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കുടുങ്ങിയ ശേഷം ഇപ്പോള്‍ സുരക്ഷിതസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഉത്തരവാദിത്തത്തോടെയും വേഗത്തിലും നടപ്പിലാക്കിയ വലിയ മനസ്സുകളോട് നന്ദി പറയുന്നു. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും വളരെയധികം നന്ദി.” മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ഞ് വീഴ്ചക്കിടെ സുരക്ഷിതസ്ഥാനത്തേക്ക് സംഘം നടന്നുനീങ്ങുന്നതിന്റെ വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.


പ്രളയത്തിന്റെ ദാര്‍ശനികത

$
0
0

‘പ്രളയം ഒരു പ്രകൃതിദുരന്തമാണ്; ദര്‍ശനമാകട്ടെ മനുഷ്യജീവിതത്തിന്റെ ഒരു മേഖലയും. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതിന് കോടിക്കണക്കിന് വര്‍ഷം മുമ്പു തന്നെ ഭൂമുഖത്ത് സംഹാരതാണ്ഡവമാടിത്തുടങ്ങിയിരുന്ന ഒരു പ്രകൃതിദുരന്തത്തെ മനുഷ്യപരിണാമത്തിന്റെ അന്തിമഘട്ടത്തില്‍ മാത്രം വികസിച്ച ദര്‍ശനവുമായി ബന്ധപ്പെടുത്തുന്നതില്‍ എന്തെങ്കിലും സാംഗത്യമുണ്ടോ?’

ഇതൊരു യഥാര്‍ത്ഥ സംശയമോ സാങ്കല്പികമായ ചോദ്യമോ ആവാം. രണ്ടായാലും, ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുവേണം വിഷയത്തിലേക്കു പ്രവേശിക്കുവാന്‍. ഒന്നാമതായി വ്യക്തമാക്കേണ്ടത് പ്രളയം ഒരു ‘ദുരന്ത’മല്ല, പ്രകൃതിയിലെ ഒരു ‘പ്രതിഭാസം’ മാത്രമാണെന്നുള്ളതാണ്. മനുഷ്യന്റെ ജീവനെയും സ്വത്തിനെയും ബാധിക്കുമ്പോള്‍ മാത്രമാണ് ഒരു പ്രതിഭാസം ദുരന്തമായി മാറുന്നത്. ഈ മാറ്റത്തില്‍ മനുഷ്യന്‍ രണ്ട് തരത്തില്‍ ഇടപെടാറുണ്ട്. ഒന്ന്, പ്രതിഭാസത്തെ ദുരന്തമായി മാറ്റുന്നതില്‍ മനുഷ്യന്റെ അജ്ഞതയും ധാര്‍ഷ്ട്യവും വഹിക്കുന്ന പങ്കാണ്. അതിനേറ്റവും നല്ല ഉദാഹരണമാണ് ഭൂകമ്പത്തിനും

ഉരുള്‍പൊട്ടലിനുമൊക്കെ സാദ്ധ്യതയുണ്ടെന്ന് ‘വിവരമുള്ളവര്‍’ പറയുന്നതിനെ പുച്ഛിച്ചുകൊണ്ട് ആ മേഖല കളില്‍ നടത്തുന്ന കെട്ടിടനിര്‍മ്മാണം. ആയിടങ്ങളില്‍ പ്രകൃതിയിലെ പ്രതിഭാസം, കെട്ടിടങ്ങള്‍ തകര്‍ന്ന് മനുഷ്യനെ ദുരിതത്തിലേക്ക് നയിക്കുന്ന മനുഷ്യനിര്‍മ്മിത ദുരന്തമായി (Man made disaster) മാറുന്നു.

രണ്ടാമത്തേത്, ദുരന്തനിവാരണത്തിനുവേണ്ടിയുള്ള മനുഷ്യനിര്‍മ്മിത സംവിധാനങ്ങള്‍, പിടിപ്പുകേടുകൊണ്ടോ കെടുകാര്യസ്ഥതകൊണ്ടോ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താതിരിക്കുകയോ വിപരീത രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. അങ്ങനെ വരുമ്പോള്‍ ദുരന്ത
ത്തിന്റെ ആഘാതം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍തന്നെ ദുരന്തത്തിന് ആക്കം കൂട്ടുന്നതിന് കാരണമാകുന്നു. ഉദാഹരണം ഡാമുകളാണ്. ഡാമിന്റെ നിര്‍വ്വചനത്തില്‍ത്തന്നെ പറയുന്നുണ്ട് ഡാം നിര്‍മ്മിക്കുന്നതിന്റെ ഉദേശ്യങ്ങളില്‍ ഒന്ന് പ്രളയനിവാരണമാണെന്ന്. അപ്പോള്‍ പ്രളയനിവാരണത്തിനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍തന്നെ സ്വാഭാവികമായുണ്ടാകുമായിരുന്ന പ്രളയദുരന്തം ലഘൂകരിക്കുന്നതിനുതകുന്നില്ല എന്നുമാത്രമല്ല പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയും കൂടി ചെയ്യുകയാണെങ്കില്‍ അതിന് ഉത്തരവാദി സ്വയം വിവേചനമില്ലാത്ത ഡാമാകുന്നില്ല, ഡാമിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന, വിവേചനബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മഹത് വ്യക്തികളാണ്. പ്രളയം കൂടി
ഉള്‍പ്പെടുന്ന ഒരു വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടര്‍ ബിരുദം നേടിയ ഒരാളെന്ന നിലയില്‍
കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ഈ വിവേചനമില്ലായ്മ ഒരു പ്രധാന ഘടകമായിരുന്നോ എന്ന് ബലമായി സംശയിക്കുവാന്‍ വേണ്ട യുക്തിഭദ്രമായ സൂചനകള്‍ നല്കാന്‍ ഇതെഴുതുന്ന യാള്‍ക്ക് കഴിയുമെങ്കിലും, അത് മറ്റൊരു വിഷയമായതുകൊണ്ട് അതിലേക്ക് കടക്കാതെ, പ്രളയത്തെ ദാര്‍ശനിക വീക്ഷണത്തില്‍ കാണുമ്പോള്‍ രണ്ടാമതായി വ്യക്തമാക്കേണ്ട ചോദ്യത്തിലേക്കു വരാം. ‘എന്തിന്?’ എന്ന ചോദ്യമാണിത്.

അജ്ഞതയും ധാര്‍ഷ്ട്യവും വിവേചനബുദ്ധിയുമെല്ലാം മനുഷ്യസ്വഭാവവുമായി ബന്ധപ്പെട്ട സവിശേഷതകളാണ്. ഏത് പ്രശ്‌നത്തെ സമീപിക്കുമ്പോഴും ‘എങ്ങനെ’ എന്നും ‘എന്തിന്’ എന്നും ബോധപൂര്‍വ്വമല്ലാതെതന്നെ ചോദിക്കുന്നതും മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ്. ഉദാഹരണത്തിന് വീട് വയ്ക്കുന്ന കാര്യമെടുക്കാം. ‘എങ്ങനെ’ വീടു പണിയാം എന്നുള്ളത് സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളാണ്. എന്നാല്‍ ഈ ചോദ്യം ചോദിക്കുന്നതിനു മുമ്പായി ‘എന്തിന്’ വീട് വയ്ക്കണം എന്ന് ബോധപൂര്‍വ്വമല്ലാതെ ചോദിക്കുകയും ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സുഖമായി താമസിക്കാനുള്ള സൗകര്യം വേണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടു മാത്രമേ ‘എങ്ങനെ’ വീടു പണിയണം എന്ന് ആലോചിക്കുന്നുള്ളു എന്നതാണ് വാസ്തവം. അതുപോലെയാണ് ഒരു ടെലിവിഷന്‍ വാങ്ങുന്നതും. അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനല്ല പ്രാധാന്യം; അതിലൂടെ വരുന്ന പരിപാടികള്‍ എത്രമാത്രം ആസ്വദിക്കാം എന്നതിനാണ്. ‘എന്തിന്’ ടി.വി. വാങ്ങുന്നു എന്ന അബോധമായ ചോദ്യത്തിനുത്തരമാണ് ‘പരിപാടികള്‍ ആസ്വദിക്കാന്‍’ എന്നുള്ളത്.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ‘എങ്ങനെ’, ‘എന്തിന്’ എന്നീ രണ്ട് ചോദ്യങ്ങള്‍ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ചോദ്യങ്ങളും പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിലും ചോദിക്കുന്നത് അന്ധവിശ്വാസമാകുന്നില്ല. പ്രളയം ‘എങ്ങനെ’ ഉണ്ടായി എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണെന്നുള്ളതില്‍ സംശയമില്ല. മഴയാണോ, ഡാം തുറക്കലാണോ പ്രളയകാരണം തുടങ്ങിയ അന്വേഷണം ഈ ചോദ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അവിടെ തത്ത്വചിന്തയ്ക്കല്ല, വസ്തുനിഷ്ഠതയ്ക്കും തെളിവുകള്‍ക്കുമാണ് പ്രാധാന്യം. എന്നാല്‍ പ്രളയം ‘എന്തിനുണ്ടായി’ എന്ന ചോദ്യത്തിനുത്തരം തേടേണ്ടത് ശാസ്ത്രത്തിന്റെയോ സാങ്കേതിക വിദ്യയുടെയോ മേഖലയിലല്ല, തത്ത്വചിന്തയുടെ മേഖലയിലാണ്. ഇങ്ങനെയൊരു ചോദ്യം സംഗതമാണെന്ന് അംഗീകരിച്ചാല്‍ പ്രളയത്തെ ദാര്‍ശനിക വീക്ഷണത്തില്‍ കാണാന്‍ നാം സജ്ജരായി. മറിച്ചാണെ
ങ്കില്‍, ഈ ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിക്കുന്നതുകൊണ്ട് സമയനഷ്ടം അല്ലാതെ ലാഭമൊന്നും ഉണ്ടാകാന്‍ ഇടയില്ല എന്നൊരു മുന്നറിയിപ്പും വിനയപൂര്‍വ്വം നല്കിക്കൊണ്ട് വിഷയാവതരണത്തിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ ദാര്‍ശനികമായി സമീപിക്കുന്നതിന്റെ ഒരു ചരിത്രപശ്ചാത്തലം കൂടി നോക്കാം.

പ്രകൃതിദുരന്തങ്ങളെ താത്ത്വികമായി വിശദീകരിക്കാനുള്ള ശ്രമം ലോകോത്തര ചിന്തകന്മാര്‍ നടത്തിയിട്ടുള്ളതിന് രേഖകളുണ്ട്. ഈ ജ്ഞാനികളെ സംബന്ധിച്ച്, ചില സന്ദേശങ്ങള്‍ നല്‍കാനുള്ള പ്രതീകങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍. സന്ദേശങ്ങളെ വ്യാഖ്യാനിക്കേണ്ടത് മനുഷ്യനാണ്.

മനുഷ്യന്റെ ധാര്‍മ്മികതയെയും പ്രകൃതിനിയമങ്ങളെയും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം എന്ന
അന്വേഷണത്തില്‍ തത്ത്വചിന്തകന്മാര്‍ തങ്ങളുടെ മനസ്സും ബുദ്ധിയും ആദ്യമായി പ്രയോഗിച്ചത് 1755-ല്‍, പോര്‍ച്ചുഗലിന്റെ സംസ്ഥാന നഗരമായ ലിസ്ബണില്‍ (Lisbon) ഉണ്ടായ ഭൂകമ്പത്തിലായിരിക്കണം. ഭൂമിയുടെ ആഴത്തില്‍നിന്നുള്ള പ്രകമ്പനം ലിസ്ബണെ വിറപ്പിച്ചത് നവംബര്‍ ഒന്നാം തീയതി ഞായറാഴ്ചയാണ്. ബഹുഭൂരിപക്ഷം നഗരവാസികളും പള്ളികളില്‍ കുര്‍ബാന കൈക്കൊള്ളുന്ന സമയം. എഴുപതിനായിരത്തോളം ആളുകളാണ് ദുരന്തത്തിനിരയായത്. ഇരുപതി നായിരത്തോളം കെട്ടിടങ്ങള്‍ ഉണ്ടായിരുന്നതില്‍ രണ്ടായിരം മാത്രം അവശേഷിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ തീപിടുത്തവും സുനാമിയും കൂടി ഉണ്ടായതോടെ മഹാനഗരം പൂര്‍ണ്ണമായും പൊലിഞ്ഞു.

പ്രകൃതിദുരന്തമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ആയി മാറിയ ലിസ്ബണ്‍, ‘ഇന്‍ക്വിസിഷന്‍’ എന്ന പേരില്‍ കത്തോലിക്ക സഭ നടപ്പാക്കിയിരുന്ന, മനുഷ്യനിര്‍മ്മിത ദുരന്തമെന്നുപോലും വിശേഷിപ്പിക്കാവുന്ന, ക്രൂരമായ മനുഷ്യാവകാശ ലംഘന ങ്ങളുടെ പ്രഭവകേന്ദ്രം കൂടിയായിരുന്നു. വിവിധ ക്രൈസ്തവ സഭകള്‍ ഭൂകമ്പത്തിലൂടെ ലഭിച്ച ‘ദൈവസന്ദേശ’ത്തെ അവരവരുടേതായ നിലപാടില്‍ നിന്നുകൊണ്ട് വ്യാഖ്യാനിച്ചു. പോര്‍ട്ടുഗലില്‍ ഇന്‍ക്വിസിഷന്‍ തുടരുന്നതില്‍ കുപിതനായ ദൈവത്തിന്റെ ഉഗ്രകോപമാണ് ഭൂകമ്പത്തിലൂടെ പ്രകടിപ്പിച്ചതെന്നായിരുന്നു പ്രോട്ടസ്റ്റന്റ് സഭയുടെ വ്യാഖ്യാനം.

ഭൂകമ്പ സ്പന്ദനങ്ങളുടെ സ്വാധീനം മതാധിഷ്ഠിത വ്യാഖ്യാനങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. ഫ്രാന്‍സിലെ ചിന്തകരായ വോള്‍ട്ടയറിന്റെയും റൂസ്സോയുടെയും ജര്‍മ്മന്‍ തത്ത്വചിന്തകനായ ഇമ്മാനുവല്‍ കാന്റിന്റെയും മേധകളില്‍ അവ ചലനങ്ങള്‍ സൃഷ്ടിച്ചു. ‘ലിസ്ബണ്‍ ദുരന്തത്തെക്കുറിച്ച്’ (On The Libson Disaster) എന്ന കവിത വോള്‍ട്ടയര്‍ എഴുതി. 1759-ല്‍ പ്രസിദ്ധീകരിച്ച ‘കാന്‍ഡിഡ്’ (Candide) എന്ന നോവലിലും ഈ ഭൂകമ്പം പശ്ചാത്തലമായി. ”മനുഷ്യന്‍ സ്വയം തന്നെത്തന്നെ ദുരന്തങ്ങള്‍ക്ക് പര്യാപ്തമാക്കുകയാണ്” എന്നെഴുതിയ റൂസ്സോ, അംബരചുംബികള്‍ നിര്‍മ്മിക്കാതെ, പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നെങ്കില്‍ ഭൂകമ്പം ഇത്ര വിനാശകാരിയാകു മായിരുന്നില്ല എന്നും രേഖപ്പടുത്തി. പ്രകൃതിദുരന്ത പഠനങ്ങളില്‍ തത്ത്വചിന്തയ്ക്കും സ്ഥാനമുണ്ടെന്ന് പ്രഖ്യാപിക്കുന്നതുമാതിരി ഭൂകമ്പത്തെ ശാസ്ത്രീയമായി വിശദീകരിച്ചുകൊണ്ടും താത്ത്വികമായി വിശകലനം ചെയ്തുകൊണ്ടും മൂന്ന് പ്രബന്ധങ്ങള്‍ കാന്റ് പ്രസിദ്ധീകരിച്ചു.

പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ പ്രകൃതിദുരന്തത്തെ പാശ്ചാത്യ ചിന്തകര്‍ താത്ത്വികമായി സമീപിച്ചതുമാത്രമല്ല കേരളത്തിലെ പ്രളയത്തെ അത്തരത്തില്‍ വിലയിരുത്താനുള്ള പ്രേരണ. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലും ഇതിനുദാഹരണമുണ്ട്. 1934 ജനുവരി പതിനഞ്ചിന് ബീഹാറിലുണ്ടായ ഭൂകമ്പത്തിലാണ് ഇത്തമൊരു വ്യാഖ്യാനമുണ്ടായത്. അങ്ങനെ ചെയ്തത് തത്ത്വചിന്തകര്‍ ആരും ആയിരുന്നില്ല, പിന്നീട് രാഷ്ട്രപിതാവായി മാറിയ സാക്ഷാല്‍ ഗാന്ധിയാണ്. ഭൂകമ്പത്തില്‍ മുപ്പതിനായിരം പേര്‍ മരിച്ചു. ഭൂകമ്പം അങ്ങ് നേപ്പാള്‍വരെ നീളുന്ന വലിയൊരു പ്രദേശത്ത് നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തു.

അതേപ്പറ്റി ഗാന്ധിയുടെ പ്രതികരണം, ലേഖനത്തിന്റെ സൂചികയില്‍ നിന്ന് ഉദ്ധരിക്കാം: ”ഗാന്ധി ദുരന്തസ്ഥലം സന്ദര്‍ശിച്ചു. അയിത്തം ആചരിക്കുന്നതിന്റെ ദൈവശിക്ഷയാണ് ഭൂകമ്പം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഈ അഭിപ്രായത്തിലൂടെ ധാര്‍മ്മികമായ പരാജയത്തെ പ്രകൃതിദുരന്തവുമായി ഗാന്ധി ബന്ധിപ്പിച്ചു.” സ്വാതന്ത്ര്യത്തിന്റെ മുറവിളിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി ഇന്ത്യയില്‍ നിറഞ്ഞു നില്ക്കുന്ന സമയമാണത്. എന്നിട്ടും ഗാന്ധിയുടെ പരാമര്‍ശത്തിന്റെ യുക്തി യുക്തതയെയും ശാസ്ത്രീയതയെയും രവീന്ദ്രനാഥ ടാഗോര്‍ ഉള്‍പ്പെടെ പലരും വിമര്‍ശിക്കാന്‍ തയ്യാറായി. പക്ഷേ, തന്റെ നിലപാടില്‍നിന്ന് പുറകോട്ടുപോകാന്‍ ഗാന്ധി ഒരുക്കമല്ലായിരുന്നു. വിമര്‍ശനങ്ങള്‍ക്കു മറുപടിയായി അദ്ദേഹം ‘ഹരിജന്‍’ല്‍ എഴുതി: ”വരള്‍ച്ച, പ്രളയം, ഭൂകമ്പം മുതലായവയെല്ലാം ഉണ്ടാകുന്നത് ഭൗതികമായ കാരണങ്ങളാലാണെന്നു തോന്നുമെങ്കിലും എന്നെ സംബന്ധിച്ച് അവയെല്ലാം ഏതെങ്കിലും തരത്തില്‍ മനുഷ്യന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ടിരിക്കുന്നു.”

പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും സുനിശ്ചിതത്ത്വത്തോടെ വിശദീകരിക്കാന്‍ കഴിയുമെന്ന് ആധുനിക ശാസ്ത്രം ഉറച്ചു വിശ്വസിക്കുകയും കുറെയൊക്കെ അഹങ്കരിക്കുകയും ചെയ്യുന്ന കാലത്താണ് ഗാന്ധി ഇങ്ങനെ പറയുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സുനിശ്ചിതത്ത്വത്തിന്റെ വിപരീതമായ ‘അനിശ്ചിതത്ത്വത്തെ’ ഒരു വസ്തുതയായി ശാസ്ത്രത്തിന് അംഗീകരിക്കേണ്ടി വന്നു. തന്നെയല്ല, പ്രപഞ്ചരഹസ്യത്തിന്റെ അഞ്ച് ശതമാനം മാത്രമേ ശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ ഇപ്പോഴും ഒതുങ്ങുന്നുള്ളൂ എന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്…

തുടര്‍ന്നു വായിക്കാം 

ഡോ.പി.കെ.സാബു എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ 

ഡോ.കെ.അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികദിനം

$
0
0

മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയായിട്ടാണ് നിരൂപകര്‍ വിലയിരുത്തുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു.

1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്തായിരുന്നു ജനനം. തിരുവനന്തപുരം എംജി കോളേജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. പിന്നീട് കേരള സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്നു. 1960-ല്‍ ദേശബന്ധു വാരികയില്‍ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് ആധുനിക മലയാള കവിതയുടെ ആധാരശില. ഗോത്രയാനം, പൂക്കാതിരിക്കാന്‍ എനിക്കാവില്ല, ജീബാനന്ദദാസ്, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ കഥകളും മഹാരാജ കഥകളും, പൂച്ചയും ഷേക്‌സ്പിയറും എന്നിവയാണ് പ്രധാന കൃതികള്‍. 2006 ഓഗസ്റ്റ് 23-ന് അദ്ദേഹം അന്തരിച്ചു.

ഉദ്ധരണികള്‍

$
0
0

മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ

മമ മുന്നില്‍ നിന്നു നീ മലയാളകവിതേ !

ചങ്ങമ്പുഴ കൃഷ്ണപിള്ള 

സംവാദവേദിയില്‍ ലോകപ്രശസ്ത ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കരയും

$
0
0

പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പ്രശസ്ത ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര സ്‌പേസസിന്റെ വേദിയിലെത്തുന്നു. Architecture As A Culture: A Symbiotic Reflection എന്ന വിഷയത്തിലായിരിക്കും സംവാദം. ആര്‍ക്കിടെക്ട് വിജി ഥാപ്പയും പലിന്‍ഡ കണ്ണങ്കരയും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഡോ.മീന ടി.പിള്ളയായിരിക്കും മോഡറേറ്റര്‍.

ലോകപ്രശസ്ത ആര്‍ക്കിടെക്ട് ജെഫ്രി ബാവയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അനുര രത്‌നവിഭൂഷണയ്‌ക്കൊപ്പമായിരുന്നു പലിന്‍ഡ കണ്ണങ്കരയുടെ തുടക്കം. 2005 മുതല്‍ ആര്‍ക്കിടെക്ചര്‍ മേഖലയില്‍ സജീവമായ പലിന്‍ഡ ഗണിതത്തിലും വാസ്തുവിദ്യയിലും ഒരുപോലെ മികവ് നേടിയ വ്യക്തിയാണ്. സ്വാഭാവികപ്രകൃതിയില്‍ യാതൊരു മാറ്റവും വരുത്താതെയുള്ള സുസ്ഥിര നിര്‍മ്മിതികളാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. ശ്രീലങ്കയില്‍ നിരവധിയിടങ്ങളില്‍ പ്രകൃതിയോടിണങ്ങിയ പ്രാജക്ടുകള്‍ പലിന്‍ഡ കണ്ണങ്കര ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്തിടെ രാജഗിരിയയില്‍ പണികഴിപ്പിച്ച അദ്ദേഹത്തിന്റെ ഓഫീസും വീടും ചേര്‍ന്നുള്ള പുതിയ കെട്ടിടം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

പൊന്‍കുന്നം വര്‍ക്കി, എസ്. ഗുപ്തന്‍ നായര്‍, ജി. ശങ്കരക്കുറുപ്പ്

$
0
0
പൊന്‍കുന്നം വര്‍ക്കി, എസ്. ഗുപ്തന്‍ നായര്‍, ജി. ശങ്കരക്കുറുപ്പ്, വടക്കുംകൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ക്കൊപ്പം ഡി സി കിഴക്കെമുറി (ഡിസി ആര്‍ക്കൈവ്‌സ്).
Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>