Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

ആത്മ നാടക മത്സരം; ഏകാങ്ക നാടകങ്ങള്‍ ക്ഷണിക്കുന്നു

$
0
0

കോട്ടയം: നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ ഒരു വര്‍ഷം നീണ്ട ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആത്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാട്യം 2019-ലേക്ക് ഏകാങ്ക നാടകരചനയ്ക്കും നാടക അവതരണ മത്സരത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

സ്വതന്ത്ര പ്രമേയങ്ങളെ ആധാരമാക്കിയുള്ള ഏകാങ്ക നാടക രചനകളാകണം അയയ്‌ക്കേണ്ടത്. ഏകാങ്ക നാടക അവതരണത്തിന് എന്‍.എന്‍.പിള്ളയുടെ രചനകളെയാണ് അവലംബിക്കേണ്ടത്. മികച്ച അവതരണത്തിന് യഥാക്രമം 25,000, 20,000,15,000 രൂപയുടെ എന്‍.എന്‍.പിള്ള ജന്മശതാബ്ദി കാഷ് അവാര്‍ഡും ഫലകവും സാക്ഷ്യപത്രവും നല്‍കും.

വിലാസം: സെക്രട്ടറി, ആത്മ, ആര്‍ട്ടിസ്റ്റ് കേശവന്‍ സ്മാരക കലാമന്ദിരം, കോട്ടയം വെസ്റ്റ് പി.ഒ, കോട്ടയം-686003.

അവസാനതീയതി: നവംബര്‍ 31


കെ-മാറ്റ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു 

$
0
0

കോട്ടയം: എം.ബി.ഐ. പ്രവേശനപരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കെ-മാറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചകളിലും കോട്ടയത്തുള്ള ഡി സി ഓഡിറ്റോറിയത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 9846869231, 9946109616 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

 

അരവിന്ദ് അഡിഗയ്ക്ക് ജന്മദിനാശംസകള്‍

$
0
0

ബുക്കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗ 1974-ല്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്. പിന്നീട് മംഗലാപുരത്ത് വളര്‍ന്ന അഡിഗ കനാറ ഹൈസ്‌കൂളിലും സെന്റ് അലോഷ്യസ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആസ്‌ട്രേലിയയിലെ ജെയിംസ് റൂസ് അഗ്രിക്കള്‍ച്ചറല്‍ ഹൈ സ്‌കൂള്‍, ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി, ഓക്‌സ്ഫഡിലെ മാഗ്ഡാലന്‍ കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം.

സാമ്പത്തിക പത്രപ്രവര്‍ത്തകനായാണ് അഡിഗയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫൈനാന്‍ഷ്യല്‍ ടൈംസ്, ദി ഇന്‍ഡിപെന്‍ഡന്റ്, ദി സണ്‍ഡേ ടൈംസ്, മണി, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ടൈം മാഗസിന്റെ കറസ്‌പോണ്ടന്റായി.

തുടര്‍ന്ന് ആദ്യനോവലായ ‘ദി വൈറ്റ് ടൈഗര്‍’ പ്രസിദ്ധീകരിച്ചു. ദി വൈറ്റ് ടൈഗറിന് 2008ലെ മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചതോടെ ആദ്യ നോവലിന് ഈ പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ വ്യക്തിയായി അരവിന്ദ് അഡിഗ. ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് അഡിഗ.

ഉദ്ധരണികള്‍

$
0
0

തീരം തകര്‍ത്തുപതഞ്ഞു കലങ്ങിയും

തീരേയൊഴുക്കറ്റ പോലെ മയങ്ങിയും

മര്‍ത്ത്യചരിത്ര മഹാനദി സാമ്യവാ-

ദാബ്ധിയിലേക്കനിവാര്യമൊലിക്കയാം

എന്‍.വി.കൃഷ്ണവാരിയര്‍

ഓര്‍മ്മച്ചിത്രം

$
0
0
ഒ.എന്‍.വി കുറുപ്പ്, മാധവിക്കുട്ടി, ഡോ.ഡി ബാബുപോള്‍, എ.പി.ഉദയഭാനു, പ്രൊഫ.പി.മാധവന്‍ പിള്ള ഡി.സി കിഴക്കെമുറി എന്നിവര്‍ ഒരു പരിപാടിക്കിടെ (ഡി സി ആര്‍ക്കൈവ്‌സ്)

ഗ്രെറ്റയെപ്പോലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്കും പറയാനുണ്ടോ?

$
0
0

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ പ്രസംഗം അടുത്തിടെ ലോകം ശ്രദ്ധിച്ച ഒന്നായിരുന്നു. പാരിസ്ഥിതികസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഗ്രെറ്റയുടെ ലോകപ്രശസ്തമായ പ്രസംഗത്തിന്റെ വീഡിയോകള്‍ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? അതുപോലെ നിങ്ങള്‍ക്കും പറയാനില്ലേ?

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു മിനുട്ടുള്ള വീഡിയോയായി ചിത്രീകരിച്ച് ഞങ്ങള്‍ക്കയച്ചു തരൂ. മികച്ച പ്രസംഗങ്ങള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നു. കൂടാതെ മികച്ച പ്രസംഗകരെ കണ്ടെത്തി ആകര്‍ഷകമായ സമ്മാനങ്ങളും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവര്‍ക്കായി ഒരു പ്രത്യേക സെഷനും ഒരുക്കുന്നു.

നിബന്ധനകള്‍

1. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ സെല്‍ഫി വീഡിയോകളായിരിക്കണം മത്സരത്തിലേക്ക് അയക്കേണ്ടത്. ഒരു വ്യക്തിയുടെ ഒന്നിലധികം വീഡിയോകള്‍ സ്വീകാര്യമല്ല.

2. വീഡിയോയില്‍ പ്രസംഗത്തിനൊപ്പം മറ്റ് ഇഫക്ടുകളോ സംഗീതമോ ചേര്‍ക്കാന്‍ പാടില്ല.

3. ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാം.

4. എന്‍ട്രികള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയുടെ പേര്, വയസ്സ്, സ്‌കൂള്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം എന്നിവയും ഉള്‍പ്പെടുത്തണം

5. competitions@keralalitfest.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാവുന്നതാണ്.

6. വിജയികളെ തെരഞ്ഞെടുക്കുന്ന പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

ഐക്യരാഷ്ട്ര ദിനം

$
0
0

ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടി. ഇതിനായി ഇവര്‍ യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. നാലു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24ന് യു.എന്‍ ചാര്‍ട്ടര്‍ നിലവില്‍ വന്നു. ഈ ദിനത്തിന്റെ വാര്‍ഷികം 1948 മുതല്‍ ഐക്യരാഷ്ട്ര ദിനം ആയി ആചരിക്കപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റാണ് യുണൈറ്റഡ് നേഷന്‍സ് എന്ന പേര് നിര്‍ദ്ദേശിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകമാണ് ചാര്‍ട്ടര്‍ എന്നറിയപ്പെടുന്നത്. യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍.

ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക് എന്നീ ആറു ഭാഷകളാണ് യു.എന്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഉപയോഗിക്കുന്നത്. മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്ന ആന്റോണിയോ ഗ്യൂട്ടെറസാണ് ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍.

 

ഉദ്ധരണികള്‍

$
0
0

ഈ വിശ്വപ്രകൃതിയിലെങ്ങാനുമൊരു മുല്ല-
പ്പൂവിതള്‍ വിരിഞ്ഞാലതെന്നിലും വിരിയുന്നു
എന്നിലിക്കേള്‍ക്കും ശബ്ദം, ഈ പ്രപഞ്ചത്തിന്‍ പ്രതി-
സ്പന്ദനമാണങ്ങിനെ മാറ്റൊലിക്കവിയായ് ഞാന്‍

വയലാര്‍ രാമവര്‍മ്മ


കൊച്ചി പഴയ കൊച്ചിയല്ല, എഞ്ചിനീയര്‍മാരോ?

$
0
0

ഒറ്റ രാത്രികൊണ്ട് പെയ്ത മഴ കൊച്ചി നഗരത്തില്‍ സൃഷ്ടിച്ച വെള്ളപ്പൊക്കദുരിതം വലിയ ചര്‍ച്ചയായി മാറിയിരുന്നു. നിര്‍മ്മാണരീതികളിലെ അപാകതകളെക്കുറിച്ച് പൊതുവില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഭാവിയില്‍ ഇനി എന്ത് നടപടികള്‍ കേരളത്തില്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയിലെ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍നിന്നും

കൊച്ചി പഴയ കൊച്ചിയല്ല, എഞ്ചിനീയർമാരോ?

സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തതിന്റെ ഒരു പ്രയോജനം ആവശ്യം വരുമ്പോഴെല്ലാം സിവില്‍ എന്‍ജിനീയര്‍മാരെ ധൈര്യമായി വിമര്‍ശിക്കാം എന്നതാണ്. ‘പഠിച്ചിട്ടു വിമര്‍ശിക്കൂ സുഹൃത്തേ’ എന്നാരും പറയില്ലല്ലോ.

അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ മണല്‍ മാഫിയ ഉണ്ടായതിന്റെ ഉത്തരവാദിത്തം, നിര്‍മ്മാണരീതികളില്‍ കാലാകാലമായി മാറ്റം കൊണ്ടുവരാത്ത സിവില്‍ എന്‍ജിനീയര്‍മാരുടെ കൂടിയാണെന്ന് ഞാന്‍ പറഞ്ഞത്. ക്വാറിയുടെ, ഖരമാലിന്യത്തിന്റെ, ഇളകുന്ന പാലങ്ങളുടെ, ആസൂത്രണമില്ലാത്ത നഗരങ്ങളുടെ, മലയിടിച്ച് മണ്ണിടിച്ചിലുണ്ടാക്കുന്ന റോഡിന്റെ എല്ലാം കാര്യത്തില്‍ നമുക്കുമുണ്ട് ഉത്തരവാദിത്തം. വേണ്ട സമയത്ത് വേണ്ടത് ചെയ്യാത്തത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്.

‘എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം, വേണ്ട സമയത്ത് അത് ഞങ്ങള്‍ പറഞ്ഞതുമാണ്, പക്ഷെ തീരുമാനമെടുക്കുന്നത് ഞങ്ങളല്ലല്ലോ’ എന്നതാണ് പൊതുവെ ഇതിന് കിട്ടുന്ന ഉത്തരം. വാസ്തവമാണ്. സമൂഹത്തില്‍ പണ്ടത്തെയത്ര സ്ഥാനവും, പിടിപ്പും, ബഹുമാനവും എന്‍ജിനീയര്‍മാര്‍ക്കിന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെയും, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെയും വളരെ താഴെയാണ് ഇപ്പോള്‍ എന്‍ജിനീയര്‍മാരുടെ സ്ഥാനം.

ഇത് നമ്മള്‍ തന്നെ വരുത്തിവെച്ച വിനയാണ്. കാരണം, സമൂഹത്തില്‍ നമുക്ക് മാത്രം ചെയ്യാവുന്ന കാര്യങ്ങളുണ്ട്. കാരണം, ഒഴുകുന്ന നദിയെ കളക്ടറോ മന്ത്രിയോ വിചാരിച്ചാല്‍ അണകെട്ടി തടയാന്‍ സാധിക്കില്ല. എത്ര ശക്തനായ പ്രധാനമന്ത്രി വിചാരിച്ചാലും ഒരു പട്ടിയെ പോലും ബഹിരാകാശത്ത് അയക്കാന്‍ പറ്റില്ല. എത്ര രാജാക്കന്മാരും ഷേക്കുമാരും ഉണ്ടെങ്കിലും മണലാരണ്യത്തില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കുഴിച്ചെടുക്കാന്‍ ആവില്ല. ഏത് മന്ത്രവാദി വിചാരിച്ചാലും ക്രൂഡ് ഓയിലിനെ പ്ലാസ്റ്റിക്കാക്കാന്‍ സാധിക്കില്ല. അതിനെല്ലാം എന്‍ജിനീയര്‍മാര്‍ തന്നെ വേണം.

എന്നാല്‍ എന്ത് ചെയ്യണം എന്നറിഞ്ഞാല്‍ മാത്രം പോരാ, അത് ചെയ്യിച്ചെടുക്കാനുള്ള കഴിവും കൂടി എന്‍ജിനീയര്‍മാര്‍ ആര്‍ജ്ജിച്ചേ തീരൂ. അല്ലെങ്കില്‍ പാതിരാത്രിയില്‍ വെള്ളം വറ്റിക്കാന്‍ മോട്ടോര്‍ അന്വേഷിച്ചു നടക്കേണ്ടി വരും.

കൊച്ചിയിലെ വെള്ളക്കെട്ടാണ് വിഷയം. കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് ആയിരക്കണക്കിന് സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി, നൂറുകണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായി, രാഷ്ട്രീയമായി പഴിചാരലായി. ‘കാന വൃത്തിയാക്കാഞ്ഞിട്ടല്ലേ, കനാല്‍ കെട്ടിയടച്ചിട്ടല്ലേ, മുറ്റത്തു ടൈല്‍ ഇട്ടിട്ടല്ലേ’ എന്ന തരത്തില്‍ ഒറ്റമൂലി പ്രയോഗങ്ങളുമായി ‘വിദഗ്ദ്ധര്‍’ ചാനലിലും ഫേസ്ബുക്കിലും നിരന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിവാക്കി ജനജീവിതം സാധാരണഗതിയിലാക്കണമെങ്കില്‍ ഇനി എന്‍ജിനീയര്‍മാര്‍ തന്നെ വിചാരിക്കണം.

എഞ്ചിനീയര്‍മാര്‍ക്ക് മുന്നില്‍ രണ്ടു സാദ്ധ്യതകളാണുള്ളത്.

1. ഓടകളെല്ലാം വൃത്തിയാക്കി കനാലുകള്‍ തുറന്നു കൊടുത്ത്, ഭൂമിക്കടിയില്‍ വലിയ പ്രളയജല സംഭരണികളുണ്ടാക്കി, കടലിലും കായലിലും ആവശ്യമുള്ളിടത്ത് ഭിത്തികെട്ടി, അതിശക്തിയുള്ള പന്പുകള്‍ കൊണ്ടുവന്ന് നഗരത്തില്‍ എത്ര മഴപെയ്ത്താലും വെള്ളക്കെട്ടുണ്ടാക്കാതെ നോക്കാം. വെനീസ് മുതല്‍ കുലാലംപുര്‍ വരെ, ടോക്കിയോ മുതല്‍ ലണ്ടന്‍ വരെയുള്ള നഗരങ്ങള്‍ ഇവയില്‍ ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം കൂടുതല്‍ സാന്ദ്രതയുള്ള മഴ കൊണ്ടുവരും, കടലിലെ ജലനിരപ്പ് ഉയരും. അപ്പോള്‍ ഭിത്തിയുടെ ഉയരം കൂട്ടിയും പന്പിന്റെ കപ്പാസിറ്റി കൂട്ടിയും നഗരത്തെ എന്നും വെള്ളക്കെട്ടില്‍ നിന്നും സംരക്ഷിക്കാം. ചിലവ് അല്പം കൂടുതലായേക്കാം. വെനീസിനെ കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനായി ഉണ്ടാക്കുന്നത് കടലിനു താഴെ കിടക്കുന്ന ഒരു ഭിത്തിയാണ്, ആവശ്യം വരുമ്പോള്‍ അതുയര്‍ത്തി കടലിനെ തടഞ്ഞു നിര്‍ത്താം. നാല്പത്തിനായിരം കോടി രൂപയാണ് ഇതിന്റെ ചിലവ്. സാധാരണ സമയത്ത് റോഡും, മഴയുണ്ടാകുന്‌പോള്‍ പ്രളയജലസംഭരണിയുമായി മാറുന്ന മലേഷ്യയിലെ സ്മാര്‍ട്ട് ടണലിന്റെ ചിലവ് അയ്യായിരം കോടി രൂപയാണ്. ഭൂമിക്കടിയിലേക്ക് വെള്ളത്തെ ഒഴുക്കിവിട്ട് അവിടെ നിന്നും കടലിലേക്ക് പമ്പ് ചെയ്യുന്ന പദ്ധതി ടോക്യോവില്‍ ഉണ്ട്, ചിലവ് പതിനയ്യായിരം കോടി രൂപ. ഞാന്‍ പറഞ്ഞു വരുന്നത് കയ്യില്‍ കാശുണ്ടെങ്കില്‍ ഞങ്ങള്‍ എഞ്ചിനീയര്‍മാര്‍ക്ക് ഇതൊക്കെ പൂ പറിക്കുന്നത് പോലെ നിസ്സാരമായ കാര്യമാണ് എന്നാണ്.

2. മാറുന്ന കാലാവസ്ഥയുടെ ലോകത്ത് ഇത്തരം ഓട്ടയടക്കല്‍ പദ്ധതികള്‍ കൊണ്ടൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്ന എന്‍ജിനീയര്‍മാരുമുണ്ട്. ഞാന്‍ അവരില്‍ പെട്ട ആളാണ്. പ്രകൃതിയും കാലാവസ്ഥയും തമ്മിലുള്ള ഈ യുദ്ധത്തില്‍ ഇപ്പോഴേ പരാജയം സമ്മതിക്കുകയാണ് ബുദ്ധി. എന്നിട്ട് അടുത്ത നൂറു വര്‍ഷത്തില്‍ കാലാവസ്ഥ വ്യതിയാനം പ്രകൃതിയോട് എന്താണ് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞമാര്‍ പറയുന്നത് കേള്‍ക്കുക. അതനുസരിച്ച് പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോടൊപ്പം നിര്‍മ്മിക്കുക. പ്രായോഗികമായി പറഞ്ഞാല്‍ അടുത്ത നൂറുവര്‍ഷത്തിനകം സമുദ്രനിരപ്പ് ഒരു മീറ്ററെങ്കിലും ഉയരുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്, മഴയുടെ സാന്ദ്രത കൂടുമെന്നും. (എത്രത്തോളം കൂടുമെന്നത് സംബന്ധിച്ചും ശാസ്ത്രീയമായ കണക്കുണ്ട്). അപ്പോള്‍ ഈ രണ്ടു സാഹചര്യങ്ങളും ഉള്‍പ്പെടുത്തി കൊച്ചി പോലുള്ള നഗരത്തില്‍ ഏതൊക്കെ സ്ഥലമാണ് സ്ഥിരമായി വെള്ളത്തിനടിയിലാകാന്‍ പോകുന്നത്, ഏതൊക്കെ സ്ഥലമാണ് വര്‍ഷത്തില്‍ പലപ്രാവശ്യം വെള്ളക്കെട്ടില്‍ ആകാന്‍ പോകുന്നതെന്ന് മോഡല്‍ ചെയ്യുക (ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല, ലോകത്ത് പലപ്രാവശ്യം ചെയ്തിട്ടുണ്ട്). ഇങ്ങനെ മാറുന്ന നാളത്തെ കൊച്ചിയില്‍ ഏതൊക്കെ സ്ഥലങ്ങള്‍ പ്രകൃതിക്ക് വിട്ടുകൊടുക്കണം, ഏതൊക്കെ സ്ഥലങ്ങള്‍ ഇരട്ട ഉപയോഗമുള്ള സ്ഥലങ്ങളായി നിലനിര്‍ത്താം, ഏതൊക്കെ സ്ഥലമാണ് മനുഷ്യന് ഉപയോഗിക്കാന്‍ ബാക്കിയുള്ളത് എന്നെല്ലാം കണ്ടുപിടിക്കണം. (ഇടക്കിടക്ക് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലം ആളുകള്‍ സ്ഥിരമായി താമസിക്കാത്ത, വലിയ നിക്ഷേപമില്ലാതെ മനുഷ്യന് ഉപകരിക്കുന്ന ഫുടബോള്‍ ഗ്രൗണ്ടോ, പബ്ലിക്ക് പാര്‍ക്കോ ആക്കി മാറ്റുന്നതിനെയാണ് ഇരട്ട ഉപയോഗം എന്ന് പറയുന്നത്. മഴ വരുന്‌പോള്‍ വെള്ളം അവിടെ കയറിക്കിടന്നോളും, അല്ലാത്തപ്പോള്‍ മനുഷ്യന് ഉപയോഗിക്കാം). ഇത്തരം ഒരു ബേസ് പ്ലാനില്‍ നിന്നാണ് എഞ്ചിനീയറിങ്ങ് തുടങ്ങേണ്ടത്. ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്ന പലതും എടുത്തുമാറ്റേണ്ടി വരും, ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വരും, ആശുപത്രികള്‍ സ്ഥലം മാറ്റേണ്ടി വരും. ഇതൊക്കെ ഇന്ന് ചെയ്താല്‍ നമ്മുടെ അടുത്ത തലമുറക്ക് സമാധാനമായി ജീവിക്കാന്‍ പറ്റും, ആത്യന്തികമായി സാമ്പത്തിക ലാഭവും ഉണ്ടാകും. വെള്ളവുമായി അത്യാവശ്യം പരിചയമുള്ള ഡച്ചുകാരാണ് ഈ പദ്ധതി തുടങ്ങിവച്ചതെങ്കിലും, വെള്ളപ്പൊക്കങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇംഗ്ലണ്ടും ജര്‍മ്മനിയും ഇന്തോനേഷ്യയും ഈ ചിന്താഗതിയിലെ സാധ്യത മനസ്സിലാക്കിയിട്ടുണ്ട്.

പൊതുവില്‍ പറഞ്ഞാല്‍ ലോകത്തെ എന്‍ജിനീയര്‍മാരുടെ സിലബസ്സില്‍ ഇപ്പോഴും ഈ നിര്‍മ്മാണ പദ്ധതി പഠിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ മതില്‍ കെട്ടിയും കാന താഴ്ത്തിയും പമ്പിങ്ങ് നടത്തിയും കാലാവസ്ഥ വ്യതിയാനത്തെ തടയാനുള്ള പദ്ധതികളാണ് ഇപ്പോഴും കൂടുതല്‍ ചിന്തിക്കപ്പെടുന്നത്. ഇത് മാറിയേ തീരൂ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ കാലാവസ്ഥ വ്യതിയാണെത്തിനെ നേരിടാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയപ്പോള്‍ ‘നേച്ചര്‍ ബേസ്ഡ് സൊല്യൂഷന്‍സ്’ അതില്‍ ഒരു മുഖ്യവിഷയമായിരുന്നു. ഇത്തരത്തിലുള്ള ചിന്താഗതികള്‍ നമ്മുടെ നാട്ടിലും വരണം.

ഇതുകൊണ്ടാണ് 2019-ല്‍ തയ്യാറാക്കിയ പുതിയ കുട്ടനാട് പാക്കേജില്‍ പോലും കാലാവസ്ഥ വ്യതിയാനം ഒരു ഫുട്ട് നോട്ട് മാത്രമാകുമ്പോള്‍ എനിക്ക് വിഷമം വരുന്നത്. ഇതുകൊണ്ടാണ് കൊച്ചിയിലെ വെള്ളക്കെട്ടിനെ നേരിടാന്‍ കാനകള്‍ വൃത്തിയാക്കുന്നതും കനാലുകള്‍ വീതികൂട്ടുന്നതുമാണ് പരിഹാരമെന്ന് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ പറയുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാകുന്നത്. കൊച്ചി പഴയ കൊച്ചിയല്ല, കുട്ടനാട് പഴയ കുട്ടനാടും… കാലാവസ്ഥ വ്യതിയാനം അടുത്ത നൂറു വര്‍ഷങ്ങളില്‍ ഈ പ്രദേശത്തോട് എന്ത് ചെയ്യുമെന്ന് പഠിക്കാതെ നടത്തുന്ന ഏത് പരിഹാര പ്രവര്‍ത്തനവും ഹൃസ്വദൃഷ്ടിയോടെ ഉള്ളതാണ്, പരാജയപ്പെടാന്‍ പോകുന്നതും..!

കുറച്ചു കാര്യങ്ങള്‍ നമ്മള്‍ ഇന്നേ ചെയ്തു തുടങ്ങണം.

1. കാലാവസ്ഥ വ്യതിയാനം കേരളത്തോട് എന്ത് ചെയ്യുമെന്നതിന് നല്ല ഒരു മോഡല്‍ ഉണ്ടാക്കണം.

2. ദുരന്തസാധ്യതയും കാലാവസ്ഥ വ്യതിയാനവും അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗ മാപ്പ് കേരള വികസനത്തിന്റെ അടിസ്ഥാനരേഖ ആക്കണം.

3. കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ മറ്റു രാജ്യങ്ങള്‍ പ്രകൃതിയോടൊത്ത് ചെയ്യുന്നതെന്താണെന്ന് നമ്മള്‍ പഠിക്കണം.

4. പ്രകൃതിയെ അറിഞ്ഞും പ്രകൃതിയോടൊത്തും നിര്‍മ്മിക്കുക എന്നത് നമ്മുടെ എഞ്ചിനീയറിങ്ങ് കരിക്കുലത്തിന്റെ ഭാഗമാക്കണം.

ഇക്കാര്യങ്ങളില്‍ ലോകത്ത് അനവധി പ്രദേശങ്ങളില്‍ ഞങ്ങള്‍ പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട്. കേരളത്തിലും അധികാരികളുമായി സഹകരിച്ച് കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ പ്രളയം ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടാനുള്ള ഒരവസരമാണ്.

ഇക്കാര്യം എന്‍ജിനീയര്‍മാര്‍ അറിയണം, അതനുസരിച്ചു മാത്രം വേണം നാളത്തെ കേരളത്തെ കൊച്ചി ഉള്‍പ്പടെ, നിര്‍മ്മിക്കാന്‍. അല്ലെങ്കില്‍ അടുത്ത തലമുറ നമ്മുടെ പിതൃസ്മരണ നടത്തും. അത് വേണോ..?

സാറാ ജോസഫിന്റെ ബുധിനിക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ

$
0
0

പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എഴുത്തുകാരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിനെക്കുറിച്ചാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആസ്വാദനക്കുറിപ്പുകള്‍ ഡി സി ബുക്‌സിന്റെ ലിറ്ററേച്ചര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. കൂടാതെ വിജയികള്‍ക്ക് 300 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കുന്നു.

നോവലിനെക്കുറിച്ച് 250 വാക്കുകളില്‍ കവിയാതെ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് edit.portal@dcbooks.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുനല്‍കാവുന്നതാണ്.

ആസ്വാദനക്കുറിപ്പുകള്‍ ലഭിക്കേണ്ട അവസാനതീയതി: നവംബര്‍ 30 

കെ.എല്‍.എഫ് 2020: സ്വാഗതസംഘ രൂപീകരണയോഗം ഒക്ടോബര്‍ 26-ന്

$
0
0

മലയാളത്തിന്റെ അഭിമാനസ്തംഭമായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പിന്റെ വിജയകരമായ നടത്തിപ്പിനും ജനകീയ സഹകരണം ഉറപ്പാക്കുന്നതിനുമായി സ്വാഗതസംഘ രൂപീകരണ യോഗം ചേരുന്നു. കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, എ.പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ കോഴിക്കോട് കടപ്പുറത്തെ കെ.എല്‍.എഫ് സ്പീക്കേഴ്‌സ് ലോഞ്ചിലാണ് യോഗം ചേരുക.

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 16 മുതല്‍ 19 വരെ വരെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു.

സമകാലിക കലാ-രാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നത്. ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍, പുസ്തകപ്രദര്‍ശനം തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ ലോകോത്തര സാഹിത്യോത്സവമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാന്‍ താല്പര്യമുള്ള എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരേയും സഹൃദയരേയും യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

ജോസഫ് മുണ്ടശ്ശേരിയുടെ ചരമവാര്‍ഷികദിനം

$
0
0

മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17-ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളജില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂര്‍ അധ്യാപക പരിശീലന കേന്ദ്രത്തില്‍ വിശിഷ്ട പ്രധാനാധ്യാപകനായും കേരള സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവയില്‍ സെനറ്റ് അംഗമായും മദ്രാസ് ഗവര്‍ണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരി രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1954-ല്‍ ചേര്‍പ്പില്‍ നിന്ന് തിരുകൊച്ചി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ല്‍ മണലൂര്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ല്‍ തൃശ്ശൂര്‍ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കൊന്തയില്‍നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത്, കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികള്‍, വായനശാലയില്‍ (മൂന്നു വാല്യങ്ങള്‍), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത-ഒരു പഠനം, വള്ളത്തോളിന്റെ കവിത- ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കൊഴിഞ്ഞ ഇലകള്‍ അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1977 ഒക്ടോബര്‍ 25-ന് ജോസഫ് മുണ്ടശ്ശേരി അന്തരിച്ചു.

 

ഉദ്ധരണികള്‍

$
0
0

വിശ്വാസം ജീവിതത്തിന് ഒരു ഊന്നുവടിയാണ്. വിജ്ഞാനം കൈവിളക്കും. വിളക്കുകെടുമ്പോള്‍ വടി സര്‍വ്വാലംബിയാവുന്നതു സ്വാഭാവികമാണ്.

വി.ടി. ഭട്ടതിരിപ്പാട്

പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

$
0
0

കൊല്ലം: സംഗീതപ്രേമികളുടെ കൂട്ടായ്മയായ പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ ഒന്നിന് പരവൂര്‍ എസ്.എന്‍.വി.ആര്‍.സി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പുരസ്‌കാരം സമ്മാനിക്കും.

മുന്‍ മന്ത്രി സി.വി.പദ്മരാജന്‍, ജി.എസ്.ജയലാല്‍ എം.എല്‍.എ, രവി മേനോന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

എഴുത്തുകൂട്ടം പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

$
0
0

കൊച്ചി: എഴുത്തുകൂട്ടത്തിന്റെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി നോവല്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന് എന്ന കൃതിക്കാണ്. ചെറുകഥയ്ക്ക് വേണു കുന്നപ്പിള്ളിയുടെ ഒറ്റക്കഥയില്‍ കോര്‍ക്കപ്പെട്ട ഒരാള്‍ അര്‍ഹമായി. ഖാദി പ്രചാരകന്‍ ഡോ.സജിമോന്‍ പാറയിലിനാണ് പ്രൗഡ് ഓഫ് കേരള പുരസ്‌കാരം.

നവംബര്‍ എട്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.


സ്‌കാര്‍ഫിന്റെ നീല

$
0
0

ആ പുസ്തകത്തിലെ പെണ്‍കുട്ടിയുടെ സ്‌കാര്‍ഫിന് എന്തുതരം നീലയാണെന്ന് എനിക്കു മാത്രമേ അറിയുകയുള്ളു. അത് കാര്യമാക്കേണ്ട, എന്തെന്നാല്‍ മറ്റ് ചില പോരായ്മകളുമുണ്ട് അതിനു പിന്നില്‍. ഉദാഹരണം, അവളുടെ മുഖത്തെ ചിരിയും കണ്ണുകളിലെ ഭാവവും ഞാന്‍ മാത്രമാണറിഞ്ഞത്. പക്ഷെ എനിക്കറിയാം, ഒരിക്കലുമത് നിങ്ങളോട് പറഞ്ഞു ഫലിപ്പിക്കുവാന്‍ എനിക്കാവില്ലെന്ന്. ഞാന്‍ കണ്ടരീതിയില്‍ അത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ എനിക്കാവില്ല.

ചില കാര്യങ്ങള്‍ എഴുത്തുകാരനുതന്നെ അജ്ഞാതമായിരിക്കും. എന്റെ കഥാപാത്രമായ, ലോല്‍വ് സ്റ്റീനിന്റെ ചില നേരത്തെ പെരുമാറ്റം അങ്ങിനെ സംഭവിച്ചതാണ്. റ്റാറ്റിയാനയും കൂട്ടരും ബില്യാര്‍ഡ്‌സ് കളിച്ച പാര്‍ട്ടിയ്ക്കിടെ ലോല്‍വ് സ്റ്റീന്‍ മുന്നിട്ടിറങ്ങുന്ന ചില സാഹസികതകള്‍ എന്നെ അമ്പരപ്പിച്ചിരുന്നു. വിദൂരതയില്‍ നിന്നെന്നപോലെ ഒരു വയലിന്‍ വായന വീടിനുള്ളില്‍ കേള്‍ക്കുന്നു. ലോല്‍വ് സ്റ്റീനിന്റെ ഭര്‍ത്താവാണത് വായിക്കുന്നത്. അവളുടെ ചില വിചിത്ര മനോഭാവങ്ങള്‍, അത്താഴത്തിനിടെ അവളും ജാക്ക്‌സ് ഹോള്‍ഡുമായുള്ള രഹസ്യ ഉടമ്പടികള്‍ ഒക്കെ പുസ്തകത്തിന്റെ അന്ത്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എനിക്ക് മറ്റൊരാളോട് വിവരിക്കുവാന്‍ സാധിക്കില്ല. എന്തെന്നാല്‍ അപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ലോല്‍വ് സ്റ്റീനിനോടൊപ്പമായിരുന്നു, അന്നേരം അവള്‍ക്കുതന്നെ അറിയില്ലായിരുന്നു അവളെന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ചെയ്യുന്നതെന്നും. അവളുമായി അടുപ്പമുണ്ടാക്കുവാന്‍ ജാക്ക്‌സ് ഹോള്‍ഡിനെപ്പോലുള്ളൊരുവളെ ഇടനിലക്കാരിയായി ഉപയോഗിച്ചതില്‍ അന്ന് ബ്ലാങ്കോട്ട് എന്നെ വിമര്‍ശിച്ചിരുന്നു. അവിടെ ഒരു ഇടനിലക്കാരിയുടെ ആവശ്യമേയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എനിക്കവളുടെ മേല്‍ സ്വധീനമുറപ്പിക്കുവാനായി അവളെ മറ്റൊരു കഥാപാത്രവുമായോ പ്രവര്‍ത്തിയുമായോ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു, എങ്കില്‍ മാത്രമേ എനിക്കവളെ കേള്‍ക്കുവാനും കാണുവാനും സാധിക്കുമായിരുന്നുള്ളൂ. അവളൊരിക്കലും എന്നോടോപ്പം സഞ്ചരിച്ചില്ല, ഒരു രാജ്യതന്ത്ര പ്രതിനിധിയെപ്പോലെ ഏറെ അകലത്തിലായിരുന്നു.

ഒരു ചെറിയ കുറിപ്പുപോലും സമ്പൂര്‍ണ്ണമായൊരു വസ്തുവാണ്, ഒറ്റമാനത്തില്‍ സഞ്ചരിക്കുന്ന ഒന്ന്. ഒറ്റയായ തിരഞ്ഞെടുപ്പുകള്‍ക്ക് അത് നിന്നുകൊടുക്കുകയില്ല. ഒരു പുസ്തകത്തിന്റെ അവസാനത്തില്‍ ഒരു കഥാപാത്രം ഞാന്‍ ഉദ്ദേശിക്കാത്ത മറ്റൊരു കഥാപാത്രത്തെയാണ് പ്രേമിച്ചതെങ്കില്‍, അത് മാറ്റിയെഴുതുവാന്‍ ഞാന്‍ ശ്രമിക്കാറില്ല, ഒരു പുസ്തകത്തിന്റെയും ഭൂതകാലം ഞാന്‍ തിരുത്താറില്ല, ഞാന്‍ ഭാവി മാത്രമേ ഭേദപ്പെടുത്താറുള്ളൂ. ഞാന്‍ ഉദ്ദേശിച്ച രീതിയിലുള്ള പ്രണയമല്ല പുസ്തകത്തില്‍ സംഭവിക്കുന്നതെന്ന് കണ്ടാല്‍, ഞാന്‍ അതിന്റെ വഴിക്ക് സഞ്ചരിക്കും. ഉപേക്ഷിക്കപ്പെട്ട പ്രണയം തെറ്റാണെന്ന് ഞാന്‍ പറയില്ല; അത് മരണപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. ലോല്‍വ് സ്റ്റീനിന്റെ വീട്ടിലെ പാര്‍ട്ടി കഴിയുമ്പോള്‍ അവിടത്തെ ചുമരുകളുടെയോ ഉദ്യാനത്തിന്റെയോ ഒന്നും നിറം മാറുന്നില്ല, എല്ലാം പഴേപടിതന്നെ നിലനില്ക്കുന്നു. എന്നാല്‍ എന്താണ് മാറാന്‍ പോകുന്നതെന്ന് ആരും അറിയുന്നുണ്ടായിരുന്നില്ല. എഴുത്തിനെക്കുറിച്ച് ഞാന്‍ ഒരുപാട് സംസാരിച്ചു. പക്ഷെ എനിക്കിപ്പൊഴും അറിയില്ല അതെന്താണെന്ന്.

(ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തുമായ മാര്‍ഗരറ്റ് ഡ്യൂറാസിന്റെ (1914-1996) ‘പ്രാക്റ്റിക്കാലിറ്റീസ്’ എന്ന പുസ്തകത്തിലെ കുറിപ്പുകളില്‍ ഒന്നാണ് ‘സ്‌കാര്‍ഫിന്റെ നീല’. സുഹൃത്തായ ജെറോം ബൊഷോറുമായുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ചേര്‍ത്തതാണ് ഈ പുസ്തകം. ഒരു നോവലെന്നോ ജേണലെന്നോ വര്‍ഗ്ഗീകരിക്കുവാനാവാത്ത പ്രാക്റ്റിക്കാലിറ്റീസ്, മാര്‍ഗരറ്റ് ഡ്യൂറാസിന്റെ ചിന്തകളുടെ ഉപാഖ്യാനങ്ങളാണ്. )

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ 29 മുതല്‍ ആലപ്പുഴയില്‍

$
0
0

വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതുല്യശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെ എസ്.എം സില്‍ക്‌സിനു സമീപമുള്ള മുല്ലയ്ക്കല്‍ ഭഗവതി മഠം മൈതാനത്താണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 13-ന് മേള സമാപിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

പവനന്‍ ജന്മവാര്‍ഷികദിനം

$
0
0

പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ എന്ന പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍. 1925 ഒക്ടോബര്‍ 26ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്താണ് പവനന്‍ ജനിച്ചത്. കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പ്, വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകി എന്നിവരായിരുന്നു മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠനം ചേര്‍ന്നു. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനവും നടത്തി. കവി പി. ഭാസ്‌കരനാണ് പി.വി. നാരായണന്‍ നായര്‍ എന്ന പേര് പവനന്‍ എന്നാക്കി മാറ്റിയത്.

പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, പുത്തേയന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, മഹാകവി ജി. സ്മാരക അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006 ജൂണ്‍ 22-ന് അദ്ദേഹം അന്തരിച്ചു.

ഉദ്ധരണികള്‍

$
0
0

മനുഷ്യന്‍, വാസ്തവത്തില്‍
ഒരു നന്മയുള്ള ജീവിയാണ്;
മനുഷ്യസ്വഭാവത്തിന്റെ
നന്മയില്‍ വിശ്വസിക്കാം

തകഴി ശിവശങ്കരപ്പിള്ള

വ്യാജവാര്‍ത്തകള്‍ വായിച്ചു മടുത്തെന്ന് ട്രംപ് ; വൈറ്റ് ഹൗസില്‍ രണ്ട് പത്രങ്ങള്‍ നിര്‍ത്തലാക്കി

$
0
0

വാഷിങ്ടണ്‍: വ്യാജവാര്‍ത്തകള്‍ കുന്നുകൂടുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസ് പത്രവും നിര്‍ത്തലാക്കി. ട്രംപിനെതിരായ നിരന്തരമായ വിമര്‍ശനമാണ് ഇരുപത്രങ്ങളെയും ട്രംപിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. അതേസമയം ന്യൂയോര്‍ക്ക് പോസ്റ്റ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, യു.എസ്.എ ടുഡേ എന്നീ പത്രങ്ങളുടെ വായന ഇനിയും തുടരും.

വ്യാജവാര്‍ത്തകള്‍ വായിച്ചു മടുത്തതിനാല്‍ രണ്ടു പത്രങ്ങളുടെയും വരിസംഖ്യ വൈറ്റ് ഹൗസ് ഇനി പുതുക്കുന്നില്ലെന്നാണ് ഫോക്‌സ് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്. വൈറ്റ് ഹൗസ് മാതൃക കണ്ടുപിടിക്കാന്‍ മറ്റു ഫെഡറല്‍ ഏജന്‍സികളോടും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.

വ്യാജവാര്‍ത്തകള്‍ കൊണ്ടു നിറയുന്ന പത്രങ്ങള്‍ എല്ലാ വകുപ്പുകളും നിര്‍ത്തിയാല്‍ ജനങ്ങളുടെ നികുതിപ്പണം ലാഭിക്കാമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാമിന്റെ അഭിപ്രായം.

ജനങ്ങളുടെ ശത്രുക്കള്‍ എന്നാണ് പൊതുവില്‍ ട്രംപ് പത്രപ്രവര്‍ത്തകരെ കളിയാക്കി വിളിക്കുന്നത്. പലപ്പോഴും പത്രപ്രവര്‍ത്തകരെ പൊതുഇടങ്ങളില്‍ വെച്ച് വിമര്‍ശിക്കാറുള്ള ട്രംപ് വ്യാജവാര്‍ത്ത പുരസ്‌കാരം വരെ പത്രങ്ങള്‍ക്കു മേല്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്.

 

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>