സി കെ ജീവന്‍ സ്മാരക മാധ്യമ അവാര്‍ഡിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ അര്‍ഹനായി. മലയാള മനോരമ ദിനപ്പത്രത്തില്‍ 2012 ജൂണില്‍ പ്രസിദ്ധീകരിച്ച മായുന്ന ജലരാശികള്‍ എന്ന പരമ്പരക്കാണ് അവാര്‍ഡ്. ഡിസംബര്‍ 26 വൈകിട്ട് അഞ്ചു മണിക്ക് കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് സുപ്രീം കോടതി ജഡ്ജി കെ എസ് രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
↧