രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി രചിച്ച ‘ഇന്ത്യ-യു എ ഇ സൗഹൃദത്തിന്റെ സഹസ്രാബ്ദങ്ങള്‍’ എന്ന പുസ്തകം പുറത്തിറങ്ങുന്നു. കൊച്ചിയിലെ ലെ മെരിഡിയനില്‍ ജനുവരി ആറാം തീയതി വൈകിട്ട് അഞ്ചു മണിക്കാണ് പ്രകാശനം. കേന്ദ്ര വിദേശകാര്യ മന്ത്രി വയലാര്‍ രവി അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. യു എ ഇ അംബാസഡര്‍ മൊഹമദ് സുല്‍ത്താന്‍ അല്‍ ഒവയ്‌സ്, കേന്ദ്രമന്ത്രി ഇ അഹമ്മദ്, സാംസ്‌കാരിക വകുപ്പു മന്ത്രി കെ സി ജോസഫ്, എം എ [...]
↧