കേരളത്തില്‍ സമുദായ സൗഹാര്‍ദത്തിന് ഊഷ്മളത കുറഞ്ഞ് സ്പര്‍ധ വര്‍ധിച്ചെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്‍റണി. ഈ നില തുടര്‍ന്നാല്‍ കേരളം വീണ്ടും ഭ്രാന്താലയമായി മാറും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാരണം ഇന്ത്യയിലും കേരളത്തിലും തല ഉയര്‍ത്തി നടത്താനാകുന്നില്ലെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. പെരുന്നയില്‍ എന്‍എസ്എസ് സമ്മേളനത്തില്‍ മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സാമുദായിക നീതിയും സാമൂഹിക നീതിയും ഉറപ്പാക്കണം. എന്നാല്‍ മാത്രമേ കേരളത്തില്‍ സാമുദായിക സൗഹാര്‍ദം ഉറപ്പാക്കാനാകുകയുള്ളു. രാഷ്ട്രീയ രംഗത്തുള്ളവര്‍ ഇതിനായി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കണം. ആന്‍റണി [...]
↧