ഇന്ത്യയ്ക്ക് ഇത് പീഡനക്കാലം. ഈ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഓരോ പെണ്‍കുട്ടിക്കുമുണ്ട് പെണ്‍ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍. മാധ്യമ പ്രവര്‍ത്തകരായ ചില പെണ്‍കുട്ടികള്‍ അവരുടെ ആശങ്ക പങ്കുവെക്കുന്നു. 2012 കടന്നുപോകുന്നത് പിന്നിട്ട അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവുമധികം ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വര്‍ഷം എന്ന ബഹുമതിയോടെയാണ്. 2012 ഡിസംബര്‍16നു ശേഷമുള്ള സംഭവവികാസങ്ങള്‍, 2013ല്‍ ഇന്ത്യയെടുക്കുന്ന ആദ്യതീരുമാനം സ്ത്രീസംരക്ഷണമാകുമെന്നുള്ള പ്രതീക്ഷ നമുക്കു നല്‍കുന്നു. സ്ത്രീയെ പൂജിക്കണമെന്നും ബഹുമാനിക്കണമെന്നും അനുശാസിക്കുന്ന ആര്‍ഷഭാരതീയ സംസ്‌കാരത്തില്‍ നിന്ന് വിഭിന്നമായി സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുന്ന ആധുനിക സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. [...]
↧