തിയേറ്ററുകളില്‍നിന്നും മൊബൈല്‍ ഫോണുകളിലും വീഡിയോ ക്യാമറകളിലും സിനിമകള്‍ പകര്‍ത്തുന്നത് തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി മലയാളി എഞ്ചിനീയര്‍ . മൂന്നു വര്‍ഷത്തെ പ്രയത്‌ന ഫലമായി കണ്ടെത്തിയ സോഫ്റ്റ് വെയറിന്റെ പേറ്റന്റ് ലഭിക്കാന്‍ കാത്തിരിക്കുകയാണ് മുപ്പതുകാരനായ വര്‍ഗീസ് ബാബു. ഡിമോളിഷ് ഡ്യൂപ്ലിക്ക എന്നുപേരിട്ടിരിക്കുന്ന ഉപകരണം സ്ഥാപിക്കേണ്ടത് തിയേറ്ററുകളിലാണ്. മൊബൈലോ ക്യാമറയോ ഉപയോഗിച്ച് ആരെങ്കിലും സിനിമ പകര്‍ത്താന്‍ തുനിഞ്ഞാല്‍ ഉപകരണം അത് തിരിച്ചറിഞ്ഞ് തടയും. ഒപ്പം സെര്‍വറിലേക്കും പോലീസിന്റെ ആന്റി പൈറസി സെല്ലിലേക്കും അലേര്‍ട്ട് സന്ദേശം എത്തുമെന്നും വര്‍ഗീസ് ബാബു [...]
The post പൈറസി തടയാന്‍ കേരളത്തില്‍ നിന്നൊരു സോഫ്റ്റ് വെയര്‍ appeared first on DC Books.