ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ആദരവായി തപാല്‍ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാമ്പില്‍ നടന്‍ പ്രേംനസീറും. ഇന്ത്യന്‍ സിനിമയിലെ 50 പ്രമുഖരുടെ ചിത്രങ്ങള്‍ സ്റ്റാമ്പുകളാവുമ്പോള്‍ മലയാളത്തില്‍നിന്ന് ഈ ബഹുമതി നേടുന്നത് നിത്യ ഹരിത നായകന്‍ മാത്രം. ആറു സെറ്റുകളായാണ് സ്റ്റാമ്പ് വിതരണം ചെയ്യുന്നത്. എട്ട് സ്റ്റാമ്പുകള്‍ വീതമുള്ള നാല് ഷീറ്റും ഒമ്പത് സ്റ്റാമ്പുകള്‍ അടങ്ങുന്ന രണ്ട് ഷീറ്റുകളും എത്തും. ഒരു സ്റ്റാമ്പിന് അഞ്ച് രൂപയാണു വിലയെങ്കിലും ഷീറ്റായേ വാങ്ങാന്‍ പറ്റൂ. തന്മൂലം പ്രേംനസീറിന്റെ പടമുള്ള സ്റ്റാമ്പ് വാങ്ങാനാഗ്രഹിക്കുന്നവര്‍ അദ്ദേഹത്തിന്റേതടക്കം [...]
The post നിത്യഹരിത നായകന്‍ ഇനി സ്റ്റാമ്പിലേക്ക് appeared first on DC Books.