ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയാണ് മാതൃഭാഷ. ശ്രേഷ്ഠഭാഷാ പദവി നല്‍കി ഭാഷയെ ആദരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നാമോരുരുത്തര്‍ക്കുമുള്ള ആദരവാണ്. ഈ പദവി നേടിയെടുക്കാനായി യജ്ഞിച്ച മഹാസാഹിത്യകാരെയും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ഇതിനുവേണ്ടി നിലകൊണ്ട പൊതുപ്രവര്‍ത്തകരെയും നമുക്ക് നന്ദിപൂര്‍വ്വം സ്മരിക്കാം. ശ്രേഷ്ഠപദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവിക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു ശ്രമമാരംഭിച്ചത്. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനും പ്രതിപക്ഷ [...]
The post പ്രൗഢം ശ്രേഷ്ഠം മലയാളം appeared first on DC Books.