സ്‌റ്റൈല്‍കൊണ്ട് ആരാധകരെ അമ്പരപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഹിന്ദിയില്‍ പാടുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന തന്റെ പുതിയ ചിത്രം ‘കൊച്ചടയാന്റെ’ ഹിന്ദി പതിപ്പിനായാണ് രജനീകാന്ത് പാടുന്നത്. എ ആര്‍ റഹ്മാനാണ് രജനീകാന്തിന്റെ ആദ്യ ഹിന്ദി ഗാനത്തിനായി ഈണം നല്‍കുന്നത് ഹോളിവുഡിനോട് കിടപിടിക്കുന്ന സാങ്കേതിക പരീക്ഷണങ്ങളുമായാണ് കൊച്ചടയാന്‍ എത്തുന്നത്. ഇന്ത്യയിലാദ്യമായി പെര്‍ഫോമന്‍സ് ക്യാപ്ചര്‍ ടെക്‌നോളജി (പിസിടി) വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രജനീകാന്തിന്റെ മകള്‍ സൗന്ദര്യയാണ്. ചിത്രത്തിന്റെ തമിഴ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് വൈരമുത്തുവും ഹിന്ദി ഗാനരചന ഇര്‍ഷാദ് കമിലിന്റേതുമാണ്. [...]
The post സ്റ്റൈല്‍മന്നന്‍ ഹിന്ദിയില്‍ പാടുന്നു appeared first on DC Books.