കേരളത്തിന്‍റെ തനതുവിഭവമല്ലാതിരുന്നിട്ടുകൂടി ദോശക്ക് ഇന്നു പ്രഭാത ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തൊരു സ്ഥാനമുണ്ട്. പ്രഭാതത്തിനു കൗസല്യസുപ്രജ…. എന്ന കീര്‍ത്തനത്തിലൂടെ എം. എസ്. സുബ്ബലക്ഷ്മിയുടെയും, കിളികളുടെ ചിലപ്പിന്‍റെയും, പാലും പത്രവുംകൊണ്ടെത്തുന്ന സൈക്കിള്‍ബെല്ലിന്‍റെയും ശബ്ദമാണെങ്കില്‍, പ്രഭാതത്തിന്‍റെ മണം നെയ്യൊഴിച്ച് മൊരിയിച്ചെടുക്കുന്ന ദോശയുടെയും ആവിപറക്കുന്ന കാപ്പിയുടേതുമാണ്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ ഇപ്പോഴും പ്രണയിക്കുന്നതുകൊണ്ടാകാം വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍കൊണ്ടും ആഖ്യാനശൈലികൊണ്ടും സാഹിത്യത്തിന്‍റെ പുതുതലമുറയിലെ ശ്രദ്ധേയയായ കഥാകാരി ഇന്ദുമേനോന്റെയും പ്രിയവിഭവും ദോശയും ഉള്ളിചമന്തിയുമാകുന്നത്. ദോശ ചേരുവകള്‍ പച്ചരി – 3 കപ്പ് ഉഴുന്ന് – 1 കപ്പ് ഉലുവ – 2 ടീസ്പൂണ്‍ എണ്ണ [...]
↧