വനപാലകരെ ആക്രമിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ചലച്ചിത്ര താരം കലാഭവന്‍ മണി ആതിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. തുടര്‍ന്ന് ചാലക്കുടി കോടതിയില്‍ പോലീസ് ഹാജരാക്കിയ മണിക്ക് ജാമ്യം ലഭിച്ചു. വനമേഖലയിലെത്തിയ മണി വാഹനപരിശോധനയ്ക്ക് വഴങ്ങാതെ വനപാലകരെ മര്‍ദിച്ചെന്നാണ് കേസ്. കഴിഞ്ഞ 14ന് ആയിരുന്നു സംഭവം. പിറ്റേന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ മണി തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. മണി കീഴടങ്ങണമെന്നും ഉപാധികളോടെ മണിക്ക് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
The post കലാഭവന്‍ മണി കീഴടങ്ങി appeared first on DC Books.