കേരളത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയില്‍ 1500 പേരെ ഉടന്‍ നിയമിക്കുമെന്ന് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍. ഇതു സംബന്ധിച്ച് ശുപാര്‍ശ സര്‍ക്കാറിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാകണക്കനുസരിച്ച് കേരളത്തില്‍ സ്ത്രീ ജനസംഖ്യ കൂടുതലാണ്. പുരുഷന്മാരേക്കാള്‍ 18 ലക്ഷം സ്ത്രീകള്‍ കേരലത്തില്‍ കൂടുതലുണ്ടെങ്കിലും സേനയില്‍ 54,000 പൊലീസുകാരില്‍ 2,900 സ്ത്രീകള്‍ മാത്രമേയുള്ളൂ. കേസുകള്‍ നേരിട്ട് അന്വേഷിക്കാനും മൊഴി എടുക്കാനും വനിതാ പൊലീസിനെ നിയമിക്കണമെന്ന് ഉത്തരവുകളുണ്ട്. [...]
The post വനിതാ പോലീസിന്റെ അംഗസംഖ്യ ഉയര്‍ത്തമെന്ന് ഡിജിപി appeared first on DC Books.