സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലെയും പോളീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്പ് ലൈനുകള്‍ സജ്ജമാണെന്ന് ആഭ്യന്തര വകുപ്പ്. അപകടങ്ങളില്‍ പെടുന്നവരും രാത്രി യാത്ര ചെയ്യുന്നവരും പൂവാലശല്യത്തിന് ഇരയാവുന്നവരും ആയ സ്ത്രീകള്‍ക്ക് അടിയന്തിര സഹായം നല്‍കുക എന്നതാണ് വനിതാ ഹെല്പ് ലൈനിന്റെ ലക്ഷ്യം. എല്ലാ വനിതാ ഹെല്‍പ് ലൈനുകളുടെയും പൊതുവായ നമ്പര്‍ 1091 ആണ്. ലാന്‍ഡ് ഫോണില്‍ നിന്ന് ഈ ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാം. ജില്ലാ തലത്തില്‍ ഉള്ള ഫോണ്‍ [...]
↧