54 വര്‍ഷം മുമ്പ് മലയാള സാഹിത്യത്തിലേക്ക് സുല്‍ത്താന്‍ ഒരു ആടിനെ അഴിച്ചുവിട്ടു. സ്വന്തം അനിയത്തിയായ പാത്തുമ്മയുടെ പ്രിയപ്പെട്ട ആടിനെ. ബഷീറിന്റെ വീട്ടുമുറ്റത്തും കിടപ്പുമുറിയിലും നിന്ന് വായനാമുറികളിലേക്കും അനുവാചക ഹൃദയങ്ങളിലേക്കും ആട് കടന്നു. അരനൂറ്റാണ്ട് യാത്ര ചെയ്ത ആട് ഇന്ന് മേയുന്നത് വിശ്വസാഹിത്യത്തിലെ മഹത്ഗ്രന്ഥങ്ങള്‍ക്കൊപ്പം. തലമുറഭേദമില്ലാതെ നമ്മള്‍ മലയാളികള്‍ വായനാമുറിയിലെ ഇതിഹാസമായി കരുതുന്ന പുസ്തകമാണ് പാത്തുമ്മായുടെ ആട്. മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരനാണ് ബഷീര്‍ എന്നു പറയുന്നതുപോലെ ആസ്വാദനം ആവശ്യമില്ലാത്ത അനേകം ബഷീര്‍ കൃതികളില്‍ ഒന്നാണ് പാത്തുമ്മായുടെ ആട്. വായനാശീലം [...]
The post വിശ്വസാഹിത്യത്തില്‍ മേയുന്ന ആട് appeared first on DC Books.