സാധാരണക്കാരനായ മലയാളിയെ സംബന്ധിച്ചിടത്തോളം കവിത എന്ന വാക്കിന്റെ പര്യായമാണ് ഒ എന്‍ വി. കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയില്‍ നിര്‍ണ്ണായക ഗതിവിഗതികളാണ് അദ്ദേഹം സമ്മാനിച്ചത്. പ്രകൃതിയോടും സമസ്ത ജീവജാലങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഭാവഗീതങ്ങള്‍ സമ്മാനിച്ച ഒ എന്‍ വി കുറുപ്പിന് മെയ് 27ന് 83 വയസ്സു തികയുകയാണ്. പ്രിയകവിയെ ആദരിക്കാന്‍ സഹൃദയലോകം ഒരുങ്ങുമ്പോള്‍ ഡി സി ബുക്‌സും ഒരു വലിയ ഉദ്യമത്തിലാണ്. ഒ എന്‍ വി കവിതകളുടെ ബൃഹദ് സമാഹാരമാണ് ഇതോടനുബന്ധിച്ച് ഡി സി ബുക്‌സ് [...]
The post പ്രിയ കവിയ്ക്ക് 83 appeared first on DC Books.