പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങള്‍, ദേവതാസങ്കല്‍പ്പങ്ങള്‍ തുടങ്ങി കേരളീയതയുടെ നേര്‍ച്ചിത്രങ്ങളാണ് പിയുടെ കവിത. കവിത മാത്രം സന്തത സഹചാരിയായിരുന്ന ജീവിതയാത്രകള്‍ക്കൊടുവില്‍ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു. ഈ നിത്യസഞ്ചാരി ഓര്‍മ്മയായിട്ട് 35 വര്‍ഷം തികയുകയാണ്. ഈ സാഹചര്യത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിയുടെ കാല്പാടുകള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ തുടക്കം വായിക്കാം. [...]
The post കരിനിഴലിന്റെ കഥ appeared first on DC Books.