പ്രസിദ്ധ സാഹിത്യകാരനും മതപണ്ഡിതനുമായ മുട്ടാണിശ്ശേരില്‍ എന്‍ കോയക്കുട്ടി അന്തരിച്ചു.ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. ഖബറടക്കം മെയ് 28ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. 1926 ആഗസ്റ്റ് 14ന് ആഴപ്പുഴ ജില്ലയിലെ കായങ്കുളത്താണ് എന്‍ കോയക്കുട്ടി ജനിച്ചത്. കായങ്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റ് കോളജ്, കൊല്ലം എസ് എന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിരുദ പഠനത്തിന് ശേഷം പരമ്പരാഗത മതപഠനത്തിലേയ്ക്ക് തിരിഞ്ഞു. 1966ല്‍ ഖുറാന്റെ ആദ്യ സമ്പൂര്‍ണ്ണഭാഷാ തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. [...]
The post സാഹിത്യകാരന്‍ മുട്ടാണിശ്ശേരില്‍ എന്‍ കോയക്കുട്ടി അന്തരിച്ചു appeared first on DC Books.