പതിനഞ്ചാമത്തെ വയസ്സില്‍ ഓഷ്‌വിറ്റ്‌സും പ്ലാസോയും ഉള്‍പ്പെടെ എട്ട് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നേരിട്ട് അനുഭവിച്ച ഒരു ജൂതപ്പെണ്‍കുട്ടിയുടെ ഓര്‍മ്മകളാണ് ദി ബ്യൂട്ടിഫുള്‍ ഡേയ്‌സ് ഓഫ് മൈ യൂത്ത്. അന്ന നൊവാക് എന്ന ആ പെണ്‍കുട്ടി താന്‍ ശേഖരിച്ച ടോയ്‌ലെറ്റ് പേപ്പറുകളിലും പോസ്റ്റര്‍ തുണ്ടുകളിലും രാത്രികളില്‍ ക്യാമ്പിലെ അരണ്ട വെളിച്ചത്തിലിരുന്ന് കുറിപ്പുകള്‍ എഴുതി. നാസി ഭീകരതയുടെയും വംശവെറിയുടെയും സമാനതകളില്ലാത്ത നേര്‍ക്കാഴ്ചകളായിരുന്നു ആ കുറിപ്പുകള്‍ . അന്ന നൊവാക്കിന്റെ ഹൃദയ ദ്രവീകരണശേഷിയുള്ള ഓര്‍മ്മക്കുറിപ്പുകളുടെ മലയാള പരിഭാഷ യൗവനത്തിലെ എന്റെ [...]
The post കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ യൗവനം appeared first on DC Books.