മലയാള സാഹിത്യത്തില്‍ ധിക്കാരത്തോടെ ഒരു കസേര വലിച്ചിട്ട് ധൈര്യസമേതം അതിലിരുന്ന ഒറ്റയാനായിരുന്നു മുട്ടത്ത് വര്‍ക്കി. ഒപ്പമുണ്ടായിരുന്നവരില്‍ പലരും പിന്നാലേ വന്ന അസംഖ്യം പേരും ആ സിംഹാസനം സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മലയാളസാഹിത്യലോകത്ത് ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്ന മറ്റൊരു ജനപ്രിയ നോവല്‍ സാഹിത്യകാരന് ഉണ്ടായിട്ടില്ല എന്നതു തന്നെ അതിന്റെ തെളിവ്. ജനപ്രിയ സാഹിത്യത്തിന് നിത്യനൂതനമായ നിര്‍വചനം നല്കിയ മുട്ടത്തു വര്‍ക്കി നിത്യതയില്‍ ലയിച്ചിട്ട് മെയ് 28ന് 24 വര്‍ഷം തികയുകയാണ്. ചങ്ങനാശ്ശേരി ചെത്തിപ്പുഴയില്‍ മത്തായിയുടെയും അന്നമ്മയുടെയും [...]
The post ജനപ്രിയ സാഹിത്യകാരന് നിത്യതയില്‍ ലയിച്ചിട്ട് 24 വര്‍ഷം appeared first on DC Books.