ഛത്തീസ്ഗഢില്‍ മെയ് 25ന് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. ഓഡിയോ സന്ദേശത്തിലും നാലു പേജുള്ള എഴുത്തിലുമായി മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവേയിസ്റ്റുകള്‍ ഏറ്റെടുത്തത്. മെയ് 25ന് കോണ്‍ഗ്രസ് റാലിക്കു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാവേയിസ്റ്റ് വേട്ടയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് നടത്താന്‍ അനുവാദം കൊടുത്തതാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന നന്ദകുമാറിനെതിരെ മാവേയിസ്റ്റുകള്‍ തിരിയാന്‍ കാരണം. സാല്‍വാ ജുദൂം രൂപീകരിച്ചതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് മഹേന്ദ്ര കര്‍മ്മയെ വധിക്കാന്‍ കാരണം. [...]
The post ഛത്തീസ്ഗഢിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു appeared first on DC Books.