മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രങ്ങള്‍ ഇനി ചൈനീസിലും വായിക്കാം. ഗാന്ധി ചിന്തകളുടെ ആദ്യ ചൈനീസ് പതിപ്പ് ബെയ്ജിംഗില്‍ പുറത്തിറക്കി. മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനും ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരകനുമായ അലന്‍ നസ്‌റത്താണ് ‘ഗാന്ധിയുടെ മികവാര്‍ന്ന നേതൃത്വം’ എന്ന പേരില്‍ പുസ്തകം എഴുതിയത്. പെക്കിങ് സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയശങ്കര്‍ , ഇന്ത്യന്‍ പഠനവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാത്മാവിന്റെ തത്വശാസ്ത്രങ്ങളുടെ ചൈനീസ് ഭാഷയില്‍ ഇറങ്ങുന്ന ആദ്യ പുസ്തകമാണ് ‘ഗാന്ധിയുടെ മികവാര്‍ന്ന നേതൃത്വം’.
The post ഗാന്ധിയന്‍ ആശയങ്ങള്‍ ഇനി ചൈനീസ് ഭാഷയിലും appeared first on DC Books.