അവര്‍ മൂവരും സമാനരായിരുന്നു. രൂപത്തിലും ഭാവത്തിലും വേഷത്തിലും ആ സമാനത ഏറെ പ്രകടമായിരുന്നു. അവരുടെ വസ്ത്രങ്ങളും മെതിയടികളും ഊന്നുവടികള്‍ പോലും വ്യത്യസ്തമായിരുന്നില്ല. അവര്‍ പാദത്തോളമെത്തുന്ന ഒരു മേലങ്കിയണിഞ്ഞിരുന്നു. ആ മേലങ്കിക്ക് വര്‍ണ്ണ വ്യത്യാസമുണ്ടായിരുന്നില്ല. അവര്‍ മൂവരും സമാനരായിരുന്നു. എങ്കിലും ചില അടയാളങ്ങളാല്‍ അവര്‍ വ്യക്തമായും വേര്‍തിരിക്കപ്പെട്ടിരുന്നു! പേരില്ലാത്ത മൂന്ന് കഥാപാത്രങ്ങളുടെ യാത്രയാണ് ബാബു കുഴിമറ്റം രചിച്ച ചാവേറുകളുടെ പാട്ട് എന്ന നോവല്‍ . ആറു ദശാബ്ദങ്ങളായി നമ്മുടെ രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രേതബാധകളെ ഈ കൃതിയിലൂടെ [...]
The post യാത്ര എന്ന ഏകകത്തില്‍ ഊന്നിയ ഗദ്യകവിത appeared first on DC Books.