സമീപകാല സൈദ്ധാന്തിക പഠനങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെടുകയും വിമര്‍ശനവിധേയമാവുകയും ചെയ്ത ഒരു ചിന്താപദ്ധതിയാണ് സ്ത്രീവാദം അഥവാ ഫെമിനിസം. സംവേദാത്മക സ്ത്രീവാദം എന്ന സിദ്ധാന്ത പദ്ധതി രൂപീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തതിലൂടെ സ്ത്രീവാദ വിമര്‍ശനത്തിന് വിശാലമായ ഇടം സൃഷ്ടിക്കുകയാണ് കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന എന്ന കൃതി. കടമ്മനിട്ടക്കവിതയുടെ മുന്‍ കാല പഠനങ്ങളെല്ലാം ആധുനികതയുടെ ഉരകല്ലില്‍ കവിതയുടെ മാറ്റുരയ്ക്കപ്പെട്ടവയാണ്. ഗ്രാമനഗര സംഘര്‍ഷം, പാരമ്പര്യത്തിന്റെ പുനരാവാഹനം, നാടോടിവഴക്കങ്ങളുടെ സ്വാധീനം, ആലാപന സുഭഗത തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കവിതകള്‍ ഇതുവരെ [...]
The post കടമ്മനിട്ടക്കവിതകള്‍ക്ക് ഒരു സ്ത്രീപക്ഷ വായന appeared first on DC Books.