പ്രശസ്ത ബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷ് അന്തരിച്ചു. ഹൃദയസംഭനത്തെത്തുടര്‍ന്ന് മെയ് 30ന് രാവിലെ 7.30ഓടെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. ലോക സിനിമയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരിടം നേടിക്കൊടുത്ത സംവിധായകരില്‍ ഒരാളായ ഋതുപര്‍ണ ഘോഷ് 1963ല്‍ കൊല്‍ക്കത്തയിലാണ് ജനിച്ചത്. 1994ല്‍ പുറത്തിറങ്ങിയ ഹിരേര്‍ അംഗ്തിയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2012ല്‍ പുറത്തിറങ്ങിയ ചിത്രാംഗദ അവസാന ചിത്രവും. 2010ല്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി. മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച ഋതുപര്‍ണഘോഷ് ചിത്രങ്ങള്‍ക്കായി ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്.
The post ബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷ് അന്തരിച്ചു appeared first on DC Books.