മികച്ച ചില ചലച്ചിത്ര കാഴ്ച്ചകള്‍ വെള്ളിത്തിരയിലെത്തിക്കാന്‍ ബാക്കി വെച്ച് ഋതുപര്‍ണ ഘോഷ് യാത്രയാക്കുമ്പോള്‍ ബംഗാളി സിനിമയ്ക്കു മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സ്വന്തം ആത്മ സംഘര്‍ഷങ്ങളെ , ശരീരരാവസ്ഥകളെ തുറന്നുകാട്ടിയ സംവിധായകനായിരുന്നു ഋതുപര്‍ണ്ണ ഘോഷ്. അതു വഴി എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരു പിടി ചിത്രങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. സമകാലികരായ ബംഗാളി സംവിധായകരില്‍ നിന്നും മറ്റ് ഇന്ത്യന്‍ സംവിധായകരില്‍ നിന്നും വ്യത്യസ്തനായിരുന്നു ഋതുപര്‍ണ ഘോഷ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സംസാരിച്ചിരുന്നത് ബംഗാളിയായിരുന്നെങ്കിലും അതിനപ്പുറം ലോകത്തെവിടെയുമുള്ള ഏതൊരു [...]
The post പറയാന്‍ ഒരുപാട് ബാക്കിവെച്ച് ഋതുപര്‍ണ ഘോഷ് യാത്രയായി appeared first on DC Books.