വിവാദങ്ങള്‍ മലയാള സിനിമയെ വിട്ടൊഴിയുന്നില്ല. ചിത്രീകരണം പൂര്‍ത്തിയായ സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രമാണ് വിവാദപ്പട്ടികയിലേക്ക് കടന്നുവന്ന പുതിയ സിനിമ. യഥാര്‍ത്ഥ തിരക്കഥാകൃത്തിനെ ഒഴിവാക്കി സംവിധായകന്‍ തന്റെ പേര് ആ സ്ഥാനത്ത് വെയ്ക്കുന്നതായാണ് ആരോപണം. തമിഴ് സംവിധായകന്‍ പേരരശ് സംവിധാനം ചെയ്ത സാമ്രാജ്യം 2ന്റെ തിരക്കഥാകൃത്ത് താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് മുഹമ്മദ് ഷഫീക്ക് കൂന്നുങ്ങലാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതുവരെ തന്നെ ഒപ്പം നിര്‍ത്തിയ സംവിധായകനും നിര്‍മ്മാതാവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതോടെ ഒഴിവാക്കിയതായാണ് പരാതി. [...]
The post രണ്ടാം സാമ്രാജ്യത്തിന്റെ തിരക്കഥാകൃത്തിനെ വഞ്ചിച്ചതായി പരാതി appeared first on DC Books.