മലയാളകഥയുടെ ചരിത്രത്തില്‍ ഒറ്റപ്പെട്ട പ്രതിഭാസമായിരുന്നു കെ.സരസ്വതിയമ്മ എന്ന എഴുത്തുകാരി. നിലവിലിരുന്ന പല മൂല്യങ്ങളെയും തിരസ്‌കരിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും സരസ്വതിയമ്മയോളം ബദ്ധശ്രദ്ധയായ എഴുത്തുകാരികള്‍ കുറവാണ്. ലളിതാംബികാ അന്തര്‍ജ്ജനത്തിനും പില്‍ക്കാലത്ത് മാധവിക്കുട്ടിയ്ക്കും മുമ്പ് സാഹിത്യത്തിലെ വിഗ്രഹഭഞ്ജക എന്നുള്ള അസാധാരണമായ വിശേഷണത്തിന് അര്‍ഹയായിരുന്നു ഈ അനുഗൃഹീത എഴുത്തുകാരി. പുരുഷ കേന്ദ്രീകൃതമായ വിശ്വാസ പ്രമാണങ്ങളെ ലംഘിച്ചതിനൊപ്പം സ്ത്രീക്ക് സ്വാശ്രയത്വത്തോടെ നിവര്‍ന്നു നില്‍ക്കാനുള്ള ത്രാണി അവര്‍ സമൂഹത്തോടും കാലത്തോടും തന്റെ രചനകളിലൂടെ ആവശ്യപ്പെട്ടു. സ്വത്വബോധത്തിന്റെ മുഴക്കം പ്രകടമാക്കിയ രചനകള്‍ കൊണ്ട് വ്യത്യസ്തമായ ഇടം നേടിയ കെ.സരസ്വതിയമ്മയെ [...]
The post എഴുത്തുകാരിയുടെ പുനര്‍ജന്മം appeared first on DC Books.