ഓരോ മനുഷ്യരിലും കഴിവുകള്‍ ഓരോ തരത്തിലായിരിക്കും. ചിലരിലാകട്ടെ അനേകം കഴിവുകള്‍ ഒന്നിച്ചുചേര്‍ന്ന് വ്യത്യസ്തമാര്‍ന്ന ഒരു കഴിവുണ്ടാകുന്നു. ഉദാഹരണത്തിന് ചിലര്‍ക്ക് മനോഹരമായി ഭാഷ പ്രയോഗിക്കാന്‍ കഴിയും. ഇതിനെ നമുക്ക് ഭാഷാശാസ്ത്രപരമായ ബുദ്ധി അല്ലെങ്കില്‍ കഴിവ് എന്നു വിളിക്കാം. മറ്റു ചിലര്‍ക്ക് സംഗിതത്തിലാകും ഈ ബുദ്ധി പ്രകടമാവുക. മറ്റുചിലര്‍ക്കാവട്ടെ വൈകാരിക ബുദ്ധിയെ അടിസ്ഥാനമാക്കി മറ്റുള്ളവരെ പരിഗണിക്കാനുള്ള സഹജാവബോധ ബുദ്ധി ആയിരിക്കും ഉണ്ടാവുക. വ്യക്തിപരമായ കഴിവുകള്‍ തിരിച്ചറിഞ്ഞ്് തനിക്കു മാത്രം സാധിക്കുന്ന തരത്തില്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയുമ്പോഴാണ് വിജയത്തിലേക്കുള്ള പ്രയാണം സുഗമമാകുന്നത്. [...]
The post ഹൃദയത്തിലെ അഗ്നിയെ ജ്വലിപ്പിക്കാം appeared first on DC Books.