പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഭൗമ – പരിസ്ഥിതി ശാസ്ത്രവകുപ്പു തലവനുമായ ഡോ. ഏ.വി.ജോര്‍ജിനെ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചു. ഇന്ന് ചുമതലയേല്‍ക്കും. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ്. എംജി സര്‍വകലാശാലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോഴ്‌സ് കോ – ഓര്‍ഡിനേറ്റര്‍ , കേന്ദ്ര സര്‍വകലാശാലാ പരിസ്ഥിതി ശാസ്ത്ര വകുപ്പു തലവന്‍ , കുസാറ്റ് വിസിറ്റിങ് പ്രഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച സംസ്ഥാന മന്ത്രിസഭാ ഉപസമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. സംസ്ഥാന [...]
↧