ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിന് 2013 ഒക്ടോബറില്‍ തുടക്കം. 1.4 ടണ്‍ ഭാരമുള്ള ചൊവ്വാ പര്യവേക്ഷണ പേടകം ഒക്ടോബര്‍ മധ്യത്തോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞന്‍ ജെ.എന്‍. ഗോസ്വാമി പറഞ്ഞു. കല്‍ക്കട്ടയില്‍ നടക്കുന്ന ശാസ്ത്രകോണ്‍ഗ്രസ്സിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പര്യവേക്ഷണത്തിനുള്ള അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ടാവും. 2014 സപ്തംബറോടെ ഇന്ത്യയുടെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. മറ്റു രാജ്യങ്ങളൊന്നും മുമ്പ് ശ്രമിച്ചിട്ടില്ലാത്ത ചില പരീക്ഷണങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും 470 കോടി രൂപയാണ് [...]
↧