മണിച്ചിത്രത്താഴ് എന്ന വിസ്മയചിത്രത്തിന്റെ തുടര്‍യാകുന്നത് ഗീതാഞ്ജലി. മോഹന്‍ലാല്‍ വീണ്ടും ഡോക്ടര്‍ സണ്ണിയാകുന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ പേര് ഗീതാഞ്ജലി എന്നാണെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന ഗീതാഞ്ജലിയുടെ 90 ശതമാനവും തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയാകും. ദുബായ്, ഡല്‍ഹി എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാവും. മോഹന്‍ലാലിനു പുറമേ മണിച്ചിത്രത്താഴിലെ ഇന്നസെന്റ്, ഗണേഷ്‌കുമാര്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ തുടര്‍ച്ചയും ഗീതാഞ്ജലിയില്‍ ഉണ്ടാവുമെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അറിയിച്ചു. നാഗവല്ലിയ്ക്ക് തുടര്‍ച്ചയുണ്ടാവുമോ എന്ന ചോദ്യത്തില്‍നിന്ന് ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഒഴിഞ്ഞുമാറുകയാണ്. [...]
The post മണിച്ചിത്രത്താഴിന്റെ തുടര്‍ച്ച ഗീതാഞ്ജലി appeared first on DC Books.