വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ കൊണ്ടുവരുന്നതിനെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്ത്. കേന്ദ്രസര്‍ക്കാറില്‍നിന്ന് ഗണ്യമായി സാമ്പത്തികസഹായം ലഭിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നത് പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സി പി എമ്മും സി പി ഐയും വ്യക്തമാക്കി. പാര്‍ട്ടികളുടെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളും തീരുമാനങ്ങളും വെളിപ്പെടുത്താന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കിയ പാര്‍ട്ടികള്‍ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിയോജിപ്പില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടികള്‍ പൊതുസ്ഥാപനമാണെന്ന വിവരാവകാശ കമ്മീഷന്റെ നിലപാടിനോടും പാര്‍ട്ടികള്‍ക്ക് എതിര്‍പ്പാണ്. സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം [...]
The post രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശത്തിന് കീഴില്‍ : എതിര്‍പ്പുമായി ഇടതു പാര്‍ട്ടികള്‍ appeared first on DC Books.