മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്കു കുടിയേറിയ ക്രിസ്ത്യാനികളുടെ കഥ പറയുന്ന സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം മുപ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മലയാളിയുടെ വായനയില്‍ മൂന്ന് പതിറ്റാണ്ടു നിറഞ്ഞു നിന്ന ആയുസ്സിന്റെ പുസ്തകത്തിന്റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ച് അതിന്റെ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ച് ആഘോഷിക്കുകയാണ്. യോഹന്നാന്‍ എന്ന കൗമാരക്കാരനാണ് നോവലിലെ പ്രധാന കഥാപാത്രം. യോഹന്നാന്റെ മുത്തച്ഛന്‍ പൗലോ അവന്റെ സഹോദരി ആനിയുടെ കൂട്ടുകാരിയായ റാഹേല്‍ എന്ന പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നു. ഇതിനെത്തുടര്‍ന്ന് പൗലോയും മകന്‍ തോമായും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലോടെയാണ് [...]
The post ആയുസ്സിന്റെ പുസ്തകം മുപ്പത് വര്‍ഷമാഘോഷിക്കുന്നു appeared first on DC Books.





