ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി സാകേത് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതിനോടൊപ്പം ശ്രീശാന്തിന്റെയും മറ്റ് കളിക്കാരുടേയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയും ചെയ്തിട്ടുണ്ട്. ശ്രീശാന്തിനും കേസില്‍ അറസ്റ്റിലായ മറ്റ് താരങ്ങള്‍ക്കും എതിരെ മക്കോക്ക നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കേസിലുള്ള അധോലോകബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് മക്കോക്ക കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘടിത കുറ്റകൃത്യത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജാമ്യം ലഭിക്കാന്‍ വ്യവസ്ഥയില്ലാത്ത പ്രത്യേക നിയമമാണ് മക്കോക്ക. ഡല്‍ഹി പോലീസാണ് താരങ്ങള്‍ക്കു മേല്‍ [...]
The post ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി : മക്കോക്ക നിയമപ്രകാരം കേസ് appeared first on DC Books.