വിവാദ രത്‌നവ്യാപാരി മാവേലിക്കര കോവിലകം ഭാസ്‌കരവര്‍മയുടെ മകന്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ട കേസില്‍ പോലീസ് അഞ്ചുപേരെ അറസ്റ്റുചെയ്തു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനക്കാരാണ് ഹൈദരാബാദില്‍ പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ്. ഡിസംബര്‍ 24ന് ഹരിഹരവര്‍മയെ സുഹൃത്ത് അഡ്വ ഹരിദാസിന്റെ നെട്ടയത്തെ വീട്ടിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രത്‌നങ്ങള്‍ വാങ്ങാനെത്തിയ മൂന്നംഗസംഘം ക്ലോറോഫോം മണപ്പിച്ചശേഷം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ഹരിഹര വര്‍മയ്‌ക്കൊപ്പമുണ്ടായിരുന്ന ഹരിദാസ് പോലീസിനോട് പറഞ്ഞു. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് അയല്‍വീട്ടിലെത്തിയ ഹരിദാസ് മൊബൈല്‍ഫോണ്‍ വാങ്ങി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. [...]
↧