മുന്‍മന്ത്രിയും എംപിയുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു അദ്ദേഹത്തിന്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 1963ല്‍ കൊടകര പഞ്ചായത്തിലേക്കു മല്‍സരിച്ചു ജയിച്ചാണു രാഷ്ട്രീയത്തില്‍ രംഗപ്രവേശം. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതില്‍ ചേര്‍ന്നു. 82 വരെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 1965ല്‍ കൊടകര നിയോജക മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മല്‍സരിച്ചു പരാജയപ്പെട്ടു. 1977ല്‍ കൊടകരയില്‍ത്തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചു. 1982ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ടു ചെയ്തതിനെ [...]
The post ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു appeared first on DC Books.