ലുലു മാള്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് റീ സര്‍വ്വേ റിപ്പോര്‍ട്ട്. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുദിവസമായി നടത്തിയ റീസര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലുലു മാളിന്റെ നിര്‍മ്മാണത്തിനായി ഇടപ്പള്ളി തോട് കയ്യേറിയെന്നും കൊച്ചി മെട്രോയുടെ ലാന്റിങ്ങ് സെന്ററിനായുള്ള സ്ഥലത്ത് മതില്‍ കെട്ടിയെന്നുമുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റീ സര്‍വ്വേ. ജില്ലാ കളക്ടര്‍ പി ഐ ഷെയ്ക്ക് പരീതിന്റെ നിര്‍ദേശപ്രകാരം ജൂണ്‍ 2ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സര്‍വ്വേ ആരംഭിച്ചത്. ഇടപ്പള്ളി തോടിന്റെ അതിര്‍ത്തി നിര്‍ണയിച്ച് സ്ഥാപിച്ച സര്‍വേ കല്ലുകളാണ് [...]
The post ലുലു ഭൂമി കയ്യേറിയിട്ടില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് appeared first on DC Books.