മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ പേരിലുള്ള പുരസ്‌കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്. നസീറിന്റെ സ്മരണയ്ക്കായി ജന്മനാടായ ചിറയിന്‍ കീഴിലെ ആരാധകരും സുഹൃത്തുക്കളുമാണ് 25000 രൂപയുടെ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ജനുവരി 23നു ശാര്‍ക്കര ക്‌ഷേത്ര മൈതാനത്തു വെച്ച് പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കും. സുദീര്‍ഘമായ കാലയളവില്‍ സിനിമാ മേഖലയ്ക്കു നല്‍കിയ സംഭാവനകളുടെയും മമ്മൂട്ടി എന്ന നടനിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച കീര്‍ത്തിയുടെയും പേരിലാണ് പ്രേംനസീര്‍ പുരസ്‌കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
↧