ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സമൂഹത്തിനും പോലീസിനും ആശുപത്രിക്കുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ്ചാനലില്‍ പ്രത്യക്ഷപ്പെട്ടു. വിവാദപ്രോഗ്രാം സംപ്രേഷണം ചെയ്തതിന് ചാനലിനെതിരെ പോലീസ് കേസെടുത്തു. പീഡനത്തിന് ശേഷം ബസ്സില്‍നിന്ന് വെളിയിലേക്ക് വലിച്ചെറിയപ്പെട്ട് വിവസ്ത്രരായി അരമണിക്കൂറിലേറെ റോഡില്‍ കിടന്നിട്ടും ആരും രക്ഷിക്കാനുണ്ടായില്ല എന്ന് യുവാവ് പറഞ്ഞു. ചിലര്‍ വണ്ടിനിര്‍ത്തി നോക്കിയിട്ട് പോയി. യാത്രക്കാരില്‍ ഒരാളാണ് പൊലീസിനെ വിവരം അറിയിച്ചത്. പോലീസെത്താന്‍ മുക്കാല്‍ മണിക്കൂറെടുത്തു. ഏത് പോലീസ് സ്‌റ്റേഷന്റെ അതിര്‍ത്തിയാണെന്നും ഏത് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും തീരുമാനിക്കാന്‍ [...]
↧