സി.വി.ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം മലയാളിയുടെ വായനയില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളായി. പ്രസിദ്ധീകരണത്തിന്റെ മുപ്പതാം വര്‍ഷം ആഘോഷിക്കുന്ന ആയുസ്സിന്റെ പുസ്തകത്തിന് പ്രത്യേക പതിപ്പ് ഇറങ്ങുകയാണ്. അതില്‍ രചയിതാവിന്റെ പുതിയ ആമുഖവും ഉള്‍പ്പെടുന്നു. മുപ്പതാം പതിപ്പിന് സി.വി.ബാലകൃഷ്ണന്‍ എഴുതിയ ആമുഖം ചേര്‍ക്കുന്നു. ആയുസ്സിന്റെ പുസ്തകം എഴുതിത്തീര്‍ന്നത് മൂന്ന് പതിറ്റാണ്ട് മുമ്പാണ്. എണ്‍പത് ആദ്യംതൊട്ട് എണ്‍പത്തിരണ്ട് അവസാനം വരെയായിരുന്നു രചനാകാലം. ഫോട്ടോസ്റ്റാറ്റ് യന്ത്രം പ്രാബല്യത്തില്‍ ഇല്ലാത്തതിനാല്‍ തനിപ്പകര്‍പ്പില്ലാതെ കയ്യെഴുത്തുപ്രതി കോഴിക്കോട് ചെറൂട്ടി റോഡിലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ ഓഫീസില്‍ചെന്ന് പത്രാധിപരുടെ [...]
The post വിധിയുടെ കാരുണ്യ സ്പര്‍ശത്തിന് സ്തുതി appeared first on DC Books.