പോഷകാഹാരക്കുറവു മൂലം ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ 500 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. 2,000 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കും, സ്ത്രീകള്‍ക്ക് സ്വന്തമായി കൃഷി തുടങ്ങാന്‍ 50 കോടി രൂപയും കുംടുംബശ്രീക്കും 50 കോടി അനുവദിക്കും. പദ്ധതികളുടെ മേല്‍നോട്ടത്തിന് 4 വിദഗ്ധര്‍ ഉള്‍പ്പെടുന്ന കര്‍മ്മസേന രൂപീകരിക്കുമെന്നും ജയറാം രമേശ് അറിയിച്ചു. അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. അട്ടപ്പാടിയിലെ പാലൂര്‍, നെല്ലിപ്പതി ആദിവാസി ഊരുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപ്പൊപ്പമാണ് കേന്ദ്ര മന്ത്രി [...]
The post അട്ടപ്പാടിയില്‍ 500 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ appeared first on DC Books.