”24 മണിക്കൂറും ജോലി ചെയ്തുകൊണ്ടിരുന്ന അമ്പിളിയെ കണ്ടപ്പോള്‍ എനിക്കാദ്യം തോന്നിയത് എങ്ങനെ ഓടിനടക്കേണ്ട ഒരാളാണ് ഇങ്ങനെ കിടക്കുന്നതെന്നാണ്. സത്യത്തില്‍ എന്റെ കണ്ണു നിറഞ്ഞിരുന്നതിനാല്‍ അമ്പിളിയെ കാണാന്‍ കുറച്ചു നേരമെടുത്തു. മൂക്കിലും വായിലുമൊക്കെ ട്യൂബുമായി കിടക്കുന്ന അമ്പിളിയ്ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. ആരെയും മനസ്സിലാകുന്നില്ല. അമ്പിളിയോട് ഞാന്‍ ചോദിച്ചു. ‘അമ്പിളീ ചേച്ചിയെ മനസ്സിലായോ?’ വിങ്ങിപ്പൊട്ടിപ്പോകുമെന്ന അവസ്ഥയിലായിരുന്നു ഞാന്‍ . ഞാന്‍ അമ്പിളീ… അമ്പിളീ എന്നു വിളിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞ് അമ്പിളി എന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു. ‘നിനക്കു ചേച്ചിയെ മനസ്സിലായോ?’ ഞാന്‍ [...]
The post ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ സുകുമാരി appeared first on DC Books.