സിങ്കം 2ന്റെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയ തമിഴകത്തെ യുവ സിംഹം സൂര്യ താന്‍ വൈകാതെ മലയാള സിനിമയില്‍ എത്തുമെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും കാര്യങ്ങള്‍ കൃത്യമായി ഒത്തുവന്നാലുടനെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മലയാളികളുടെ സന്മനസ്സിനെ പ്രകീര്‍ത്തിച്ച സൂര്യ വിദേശത്ത് തനിക്കുണ്ടായ ഒരനുഭവവും പങ്കുവെച്ചു. മിഡില്‍ ഈസ്റ്റിലെ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വന്തം ബാഗും മറ്റും നഷ്ടപ്പെട്ട് പകച്ചുനില്‍ക്കെ ഒരു മലയാളി കുടുംബം രക്ഷയ്ക്കെത്തിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. കേരളത്തില്‍ [...]
The post വൈകാതെ മലയാളത്തില്‍ എത്തുമെന്ന് സൂര്യ appeared first on DC Books.