ഇപ്പോൾ ഒട്ടുമിക്ക എല്ലാവരുടെയും മൊബൈൽ ഫോണിൽ ഉണ്ടാകും ഈ ചിത്രവും ഇതിന്റെ വീഡിയോയും.
ഒരു ഫോട്ടോ ഷൂട്ട് ചിത്രമെടുക്കാനായി ഈ മോഡൽ കാണിച്ച സാഹസം കണ്ടാൽ ആരുടേയും കണ്ണ് തള്ളിപ്പോകും. ഓണ്‍ലൈനില്‍ വൈറലായി പടരുന്ന മോഡലിന്റെ കൈവിട്ട സാഹസത്തിന്റെ ചിത്രത്തിന് ഇതിനോടകം 99000 ലൈക്കുകളാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ദുബായ് കയാല്‍ ടവറിന്റെ മുകളില്‍ നിന്നും കൂട്ടുകാരന്റെ കൈയ്യില്‍ തൂങ്ങികിടന്ന് റഷ്യന്‍ മോഡല്‍ വിക്കി ഒഡിന്റ്‌കോവയാണ് അതിരുകടന്ന സാഹസം.
യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെയുള്ള മോഡലിന്റെ ഫോട്ടോഷൂട്ടിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരിക്കുന്നു. 1000 അടിയാണ് 70 നിലകളുള്ള കയാല്‍ ടവറിന്റെ ഉയരം. ഒന്നു പിഴച്ചാൽ ഒരിക്കലും തിരിച്ചെടുക്കാനാകാത്ത ദുരന്തമായേനെ അത്.
ഫോട്ടോ ഷെയറിങ് ആപ്പ് ആയ ഇന്‍സ്റ്റാഗ്രാമില്‍ വിക്കി പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഡിസംബര്‍ 29ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനകം 99,000 പേരുടെ ലൈക്കുകള്‍ ലഭിച്ചു. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയും വിക്കി പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം പ്രത്യക്ഷപ്പെട്ട വീഡിയോ 4.2 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. അരലക്ഷം ലൈക്കുകളും തേടിയെത്തി.