പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ. ആര്‍.മീര 1970 ഫെബ്രുവരി 19ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. ഓര്‍മ്മയുടെ ഞരമ്പ് ആണ് ആദ്യചെറുകഥാസമാഹാരം. കഥകള്‍ കെ. ആര്‍ മീര, മീരയുടെ നോവെല്ലകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. ആരാച്ചാര്‍ ഇംഗ്ലീഷിലേയ്ക്ക് ഹാങ് വുമണ്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ആവേ മരിയ എന്ന ചെറുകഥാസമാഹാരത്തിലൂടെ 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കെ ആര്‍ മീരയുടെ ആരാച്ചാരിന് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അങ്കണം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.